Image

പ്രവാസത്തിന്റെ കൈയ്യൊപ്പുമായി ഓസ്‌ട്രേലിയയില്‍നിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം

Published on 10 November, 2018
പ്രവാസത്തിന്റെ കൈയ്യൊപ്പുമായി ഓസ്‌ട്രേലിയയില്‍നിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം
 
മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങള്‍ ഇടം പിടിക്കുന്നു. നവംമ്പര്‍ 17 ന് മെല്‍ബണില്‍ പ്രഫ. എം.എന്‍. കാരശേരി മുഖ്യാതിഥി!യായി പങ്കെടുക്കുന്ന ചടങ്ങില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

കഴിഞ്ഞ വര്‍ഷം എം.എന്‍ കാരശ്ശേരി ഓസ്‌ട്രേലിയന്‍ മലയാളി വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം (എം.എന്‍ .കാരശേരിയുടെ ഓസ്‌ട്രേലിയന്‍ പ്രഭാഷണങ്ങള്‍  എഡിറ്റര്‍ സന്തോഷ് ജോസഫ്) , ബെനില അമ്പികയുടെ 'ആന്തര്‍ മുഖിയുടെ ഭാവഗീതങ്ങള്‍' എന്ന കവിതാ സമാഹാരം , ജോണി മറ്റത്തിന്റെ 'പാവം പാപ്പചന്‍' എന്ന നര്‍മ രചനകളുടെ സമാഹാരം ആനന്ദ് ആന്റണിയുടെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ലേഖന സമാഹാരം എന്നീ പുസ്തകങ്ങളും ഡോ.കെ.വി.തോമസിന്റെ നാടു നഷ്ടപെട്ടവന്റെ ഓര്‍മകുറിപ്പുകള്‍ എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്യുക. മെല്‍ബണ്‍ തൂലികാ സാഹിത്യ വേദി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്ന വാര്‍ഷികപതിപ്പും ചടങ്ങില്‍ പുറത്തിറക്കും .

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹിത്യ വേദികളുടെ ഉപരി സംഘടനയായ ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററി അസോസിയേഷന്റെ ( അം ല) ആഭിമുഖ്യത്തിലാണ് പുസ്തക പ്രസിദ്ധീകരണ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തത്. 

ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദി, അഡ് ലൈഡിലെ കേളി, കാന്‍ബറയിലെ സംസ്‌കൃതി, സിഡ്‌നി സാഹിത്യ വേദി, മെല്‍ബണിലെ തൂലിക സാഹിത്യ വേദി, സിഡ്‌നിയിലെ കേരള നാദം എന്നീ കൂട്ടായ്മകളാണ് സാഹിത്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളികള്‍ . 

കീസ്ബറോയിലെ ടാറ്റേഴ് സണ്‍ പവലിയന്‍ സെന്റെറില്‍ നവംബര്‍ 17 ന് വൈകുന്നേരം 6 ന് ഡോ.കെ.വി തോമസിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ സാഹിത്യ സമിതികളിലെ അംഗങ്ങള്‍ പങ്കെടുക്കും . കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ഇന്‍സൈറ്റ് പബ്ലിക്കയും പൂര്‍ണപബ്ലിഷേഴ്‌സും ആണ് പുസ്തകങ്ങളുടെ പ്രസാധകര്‍ . 

വിവരങ്ങള്‍ ക്ക് : ജോണി മറ്റം  0421111739, സന്തോഷ് ജോസഫ്  0469897295.

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക