Image

പക്ഷിപ്പനി ഭീഷണി: ഇന്ത്യന്‍ കോഴിമുട്ടകള്‍ക്ക്‌ ഒമാനില്‍ വിലക്ക്‌

Published on 07 April, 2012
പക്ഷിപ്പനി ഭീഷണി: ഇന്ത്യന്‍ കോഴിമുട്ടകള്‍ക്ക്‌ ഒമാനില്‍ വിലക്ക്‌
മസ്‌കറ്റ്‌: ഇടക്കാലത്തിനുശേഷം വീണ്ടും പക്ഷിപ്പനി ഭീഷണിയെ തുടര്‍ന്ന്‌ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന മുട്ടകള്‍ ഒമാനിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിന്‌ ഒമാന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞമാസം 27 മുതല്‍ വിലക്ക്‌ നിലവിലുണ്ട്‌. ഇന്ത്യയുടെ മുട്ട കയറ്റുമതിയുടെ മൂന്നിലൊന്ന്‌ ഒമാനിലേക്കാണെന്നാണ്‌ കണക്ക്‌. മാസം രണ്ടുകോടി മുട്ടകള്‍ ഇന്ത്യയില്‍ നിന്ന്‌ ഒമാനിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ ദിവസം ഒഡീഷയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത പശ്ചാത്തലത്തില്‍ ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക