Image

വെള്ളത്തില്‍ മുങ്ങി കുവൈത്ത്: ശക്തമായ മഴയില്‍ പരക്കെ നാശനഷ്ടം

Published on 10 November, 2018
വെള്ളത്തില്‍ മുങ്ങി കുവൈത്ത്: ശക്തമായ മഴയില്‍ പരക്കെ നാശനഷ്ടം
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്നലെയുണ്ടായ കനത്ത മഴയില്‍ ജനജീവിതം താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളത്തിനടിയിലാണ്. റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പലയിടത്തും വാഹനഗതാഗതവും തടസപ്പെട്ടു. രണ്ട് ദിവസം കൂടി മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. മഴയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദീര്‍ഘ ദൂര യാത്ര കഴിവതും ഒഴിവാക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. കഴിഞ്ഞയാഴ്ച മുതലാണ് കുവൈത്തിലെ വിവിധ മേഖലകളില്‍ കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ ഇടിയും കാറ്റിനും ഒപ്പം ശക്തമായ മിന്നലുമുണ്ടായി. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നിശമന വിഭാഗവും വിവിധ മന്ത്രാലയങ്ങളും സജീവമായുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളേയും നേരിടുവാന്‍ അടിയന്തര വിഭാഗത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക