Image

ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2018
ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി
ന്യൂയോര്‍ക്ക്: കേരളത്തില്‍ നിരീശ്വരവാദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തില്‍ ആശങ്ക രേഖപ്പെടുത്തി (കെഎച്ച്എന്‍എ ) കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പിന്തുണയോടെ ട്രൈസ്‌റ്റേറ്റിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന നാമജപയാത്ര പ്രതിഷേധ കടലായി മാറി .

കേരളത്തിലെ ഹൈന്ദവ ആചാര സംരക്ഷണത്തിനു പിന്തുണ പ്രഖ്യാപിക്കാനായി മലയാളി ഇതര ഭക്ത ജനങ്ങള്‍ കൂടി മുന്നിട്ടിറങ്ങിയതു കേരള സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടിനോടുള്ള പ്രവാസി ഹിന്ദുക്കളുടെ ഐക്യ കാഹളത്തിന് ദൃഷ്ടാന്തമായി .ഇതോടെ കേരളത്തിലെ നിരീശ്വര വാദ സര്‍ക്കാരിന്റെ ഹിന്ദു വേട്ടക്ക് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നിരിക്കുന്നു .ന്യൂയോര്‍ക്ക് ടൈംസ്ക്വയറില്‍ വിശ്വാസികളുടെ പ്രതിഷേധ ത്തില്‍ നൂറു കണക്കിന് പ്രവാസി ഇന്ത്യാക്കാരാണ് പങ്കെടുത്തത് . സമീപ പ്രദേശങ്ങളായ ന്യൂജേഴ്‌സി ,കണക്ടിക്കട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും 64 സ്ട്രീറ്റ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു .

ജയശ്രീ നായര്‍ ,സത്യ ,ഗണേഷ് രാമകൃഷ്ണന്‍ ,രാജലക്ഷ്മി തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളാണ് നാമജപയാത്രാ യജ്ഞത്തിനു കെ.എച്.എന്‍..എയ്ക്ക് ഒപ്പം ചുക്കാന്‍ പിടിച്ചത് .

കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം തെരുവിലേക്കിറങ്ങിയത്. ദേവസ്വം ബോര്‍ഡിനെ അവിശ്വാസികളുടെ കയ്യിലെ പാവയാക്കി സര്‍ക്കാര്‍ നിയന്ത്രിക്കുന്നതില്‍ ലോകമെങ്ങും ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ പ്രതിഷേധം വ്യാപിക്കുകയാണ് . അമേരിക്കയിലെ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളായ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്രയില്‍ പങ്കെടുത്തു കൊണ്ട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു .കോടതിവിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജിയും ഒപ്പം നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം നില നില്‍ക്കുകയാണ് .ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി പവിത്രമായ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റി ഇടതു പക്ഷ സര്‍ക്കാര്‍ പ്രകോപനം സൃഷ്ടി ക്കുന്നതില്‍ ഹൈന്ദവ ജനത ആശങ്കാകുലരാണ് .

കേരളത്തിലെ ഹൈന്ദവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു തങ്ങളോടൊപ്പം നില്‍ക്കുന്ന അമേരിക്കയിലെ പ്രവാസി ഇന്ത്യാ ക്കാര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസസമൂഹത്തെ വെല്ലുവിളിച്ചു മാറ്റം വരുത്താന്‍ കൂട്ട് നില്‍ക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതില്‍ കെ എച് എന്‍ എ പ്രസിഡണ്ട് രേഖാ മേനോന്‍ ആശങ്ക രേഖപ്പെടുത്തി.

ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും മടിക്കുന്ന ഭരണകര്‍ത്താക്കള്‍ ഹൈന്ദവ ആചാരങ്ങളെ തച്ചുടച്ചു ഹൈന്ദവരുടെ ആരാധന സ്വാത്രന്ത്യത്തെ തന്നെ വെല്ലുവിളിചിരിക്കുകയാണ്. നാമജപത്തിലൂടെ പ്രതിഷേധിച്ചവരെ പോലും കള്ളകേസില്‍ കുടുക്കി കല്‍തുറങ്കിലടച്ചിരിക്കുകയാണ്. ഇതിലൂടെയെല്ലാം ഹൈന്ദവ സമൂഹത്തെ തകര്‍ക്കാം എന്നത് ചുരുക്കം നിരീശ്വര വാദികളെ മാത്രം പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും കേരളത്തിലെ വിശ്വാസി സമൂഹത്തോടൊപ്പം സംഘടന ശക്തമായി നിലയുറപ്പിക്കുമെന്നും കെ എച് എന്‍ എ സെക്രെട്ടറി കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു . ഗോപിനാഥ കുറുപ്പ്, രഘു നായര്‍, ശിവദാസന്‍ നായര്‍, ശ്രീ പാര്‍ത്ഥസാരഥി പിള്ള, ഡോക്ടര്‍ നിഷ പിള്ള എന്നിവരും പ്രതിക്ഷേധത്തില്‍ പങ്കെടുത്തു.
ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായിശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായിശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായിശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കിലെ നാമജപയാത്ര പ്രതിഷേധ സാഗരമായി
Join WhatsApp News
deport them 2018-11-10 21:50:08
ഈ സമരക്കാരെയൊക്കെ ഇന്ത്യയിലേക്ക് ഡീപോർട്ട് ചെയ്യണം. ഈ രാജ്യത്തു തുല്യത മേടിച്ചത് എത്രയോ വർഷത്തെ പോരാട്ടത്തിലാണ്. റോസാ പാർക്ക്സ്  ബസ് സീറ്റിൽ ഇരുന്നത് പോലും ചരിത്ര സംഭവമാണ്`. 
ആർത്തവം അല്ല അശുധം. ഈ പ്രകടനക്കാരുടെ മനസ്സിലാണ്.
ഇത് ശബരിമല സമരമൊന്നുമല്ല. സി.പി.എമ്മിനോടും പിണറായിയോടും ഉള്ള വൈരാഗ്യം തീർക്കാൻ ആർ.എസ.എസ.-ബി.ജെ.പി കലാ പരിപാടിയാണ്`. അമേരിക്കണ് മണ്ണിൽ അത് വേണ്ട 
ഒരു പാവം നായർ 2018-11-11 01:58:33
ലജ്ജാവഹം .  ഇത്ര  ബുദ്ധിയില്ലാത്ത  മണ്ടൻ  ആണല്ലൊ  സമരക്കാരെ  നിങ്ങൾ . കഷ്ട്ടം പുരുഷനും  സ്‌ത്രരീക്കും  തുല്യ  നീതി  അവകാശം  ആരാധനക്കും  തുല്യ അവകാശം .നിങ്ങളുടെ  ബിജെപി  സംഘപരിവാർ  നയിക്കുന്ന  ഗോവെർമെണ്ട്  സുപ്രീംകോടതി  വിധി  അതിനെതിരെ  നിങ്ങളുടെ  നീതിയില്ലാത്ത  സമരം . രാജ്യദ്രോഹപരമായ  സമരം . സുപ്രീം കോടതിക്കെതിരെ  ഓർഡിനൻസ്  നിങ്ങടെ  സെൻട്രൽ  മോഡി  ഗോവെര്മെണ്ട്  കൊണ്ടുവരട്ടെ . ഡൽഹിയിൽ  പോയി  സമരം നടത്തു . ചുമ്മ  സമരം  കേരളത്തിലും  അമേരിക്കയിലും  സമരം നടത്തല്ലേ . പിന്നെ  കേരളാ  വെള്ളപ്പൊക്ക  സഹായത്തിനായ്  ഒന്നും  തരാത്ത , കിട്ടാവുന്ന  സഹായവും  തടയുന്ന  മോഡി  സർക്കാർ  എതിരെ  സമരം  നടത്തുക .  കോടികൾ  മുടക്കി  പ്രതിമ  തീർക്കാൻ  നിങ്ങടെ  മോഡിക്ക്  പണമുണ്ട് . സെൻസ്  ഇല്ലാതെ  സമരം  നടത്തുന്നു . കേരളത്തിലും  അമേരിക്കയിലും  സമരം  നടത്താൻ  ഉപയോഗിക്കുന്ന  ഈ  ആളുകൾ , അതിനായി  മുടക്കുന്ന  പണമുണ്ടങ്കിൽ  പ്രളയ  ബാധിത  കേരളത്ത രക്ഷിക്കാം . കഷ്ട്ടം  ഷെയിം . നിങ്ങളുടെ  ഈ നശീകരണ  ജാഥക്കാതിരായി  അമേരിക്കൻ  ഗോവെന്മേന്റ്  ഇടപെടണം . അമേരിക്കൻ  മലയാളികൾ  ഒന്നടംഗം  നിങ്ങള എതിരിടണം . ഞാൻ  ബിജെപി  അല്ല , കോൺഗ്രീസ് അല്ല ,കമ്മ്യൂണിസ്റ്റുമല്ല 
Ayyapapa Swamii 2018-11-10 22:27:15
അമേരിക്കൻ ഹിന്ദുക്കൾക്കും അവരുടെ സ്ത്രീകൾക്കും ലജ്ജയെന്ന ഒന്നില്ലേ. ചരിത്രം എടുത്താൽ ഈ സമൂഹത്തിൽ ഉണ്ടായിരുന്ന ദുരാചാരങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ടുള്ള അനേക സമരങ്ങൾ അവരുടെയിടയിൽ (ഈഴവർക്ക് ബാധകമല്ല)കാണാം. ഒരു കാലത്ത് സതിയെ അനുകൂലിച്ചുള്ള സമരങ്ങൾ ഏറെയായിരുന്നു. പിന്നീട് സ്ത്രീകളുടെ മുലക്കരം നിർത്തിയതിലുള്ള പ്രതിക്ഷേധ സമരങ്ങൾ കേരള ചരിത്രത്തിലുണ്ടായിരുന്നു. അടുത്തത് മാറ് മറയ്ക്കുവാൻ സ്ത്രീകൾക്ക് അനുവാദം കൊടുത്തതിലുള്ള പ്രതിഷേധ സമരമായിരുന്നു. ഇപ്പോൾ ആർത്തവ പ്രായക്കാർക്കും ശബരിമലയിൽ കയറാമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് സമരം. 

ലജ്ജയില്ലാത്ത ഈ സമരക്കാർക്ക് സ്ത്രീകളുടെ പ്രക്രീയകളിലും അവയവങ്ങളിലും മാത്രം എന്താണ് ഇത്ര താൽപ്പര്യം? 

സ്വന്തം ആർത്തവം അശുദ്ധമെന്ന് പറഞ്ഞു കൊടിയും പിടിച്ചു നടക്കുന്ന ഈ അമേരിക്കൻ ഇന്ത്യൻ സ്ത്രീകളുടെ വല്ല്യ അമ്മൂമ്മമാരും മാറ് മറയ്ക്കാനുള്ള നിയമം വന്നപ്പോൾ പ്രതിക്ഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരിക്കും.

നമ്പൂതിരിക്ക് നായർ വീടുകളിൽ സ്ത്രീകളുമായി അന്തിയുറങ്ങാമെന്ന മാമൂലുകളും കേരളക്കരയിലുണ്ടായിരുന്നു. ആചാരങ്ങൾക്ക് കോട്ടം വരണ്ട, നടക്കട്ടെ, അയ്യപ്പോ സ്വാമിയെ, സ്വാമിയെ അയ്യപ്പോ, അമേരിക്കൻ ഹിന്ദു പ്രവാസികളെ !!! 
സ്ത്രീശബ്ദം 2018-11-10 22:44:19
എന്തിനി ആർത്ത നാദം 
ആർത്തവത്തെ ചൊല്ലി നിങ്ങൾ?
ആർത്തവം ഇല്ലാതെ ഗർഭ -
ധാരണമുണ്ടാവില്ല 
നിന്റെ ജന്മംപോലും 
ആർത്തവം കൊണ്ടത്രെ  മൂഢാ 
ആർത്തവം പരമ സത്യം 
അയ്യപ്പനും ബ്രഹ്മചര്യോം 
വെറൂമൊരു സങ്കല്പം മാത്രം 
ഇല്ലാത്ത വസ്തുക്കൾ 
ഉള്ളതായി തോന്നുന്നെങ്കിൽ 
നിന്റെ തലയ്ക്കുള്ളിലെന്തോ 
നീയറിയാതെ സംഭവിപ്പൂ 
കാണണം മനശാസ്ത്ര വിദഗ്‌ദനെ 
സംഗതി മൂത്തു വഷളാകുമുൻപ് നീ
 

Curious 2018-11-10 22:46:14
 ഇത്രയും വിവരം കെട്ടവരുണ്ടോ ?
പാര 2018-11-11 07:57:23
ഹിന്ദു വർഗീയ വാദം ഇന്നല്ലെങ്കിൽ നാളെ അമേരിക്കക്കു പാരയാകും. അമേരിക്കയിലുള്ള വർഗീയവാദികളെ  ഇപ്പോഴേ നിലക്ക് നിർത്തണം .
അമേരിക്കൻ നിയമ വ്യവസ്ഥ അംഗീകരിക്കാൻ പറ്റാത്തവരെ രാജ്യത്തു നിന്ന് പുറത്താക്കണം. സുപ്രീം കോടതി വിധിക്കെതിരെ അമേരിക്കയിൽ സമരം നടക്കുമോ? അതിനെ നേരിടേണ്ടത് കോടതിയിലല്ലേ.
ഇന്ത്യയിൽ വർഗീയവാദത്തിനു പണം പോകുന്നത് അമേരിക്കയിൽ നിന്നാണ്~. അനാഥരെ സംരക്ഷിക്കാൻ ക്രിസ്ത്യാനികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പണം അയക്കാൻ പറ്റില്ല. ക്രിസ്ത്യാനിയെ ഉപദ്രവിക്കുന്ന സംഘടനകൾക്ക് ഇവിടെ നിന്ന് പണം  അയക്കാൻ ഒരു വിഷമവുമില്ല.
വിഡ്ഢികൾ 2018-11-11 08:17:58
സ്വയംവിഡ്ഢിപ്രഖ്യാപന ജാഥ.
pk nair 2018-11-11 08:19:48

Reading all the comments by various people regarding sabarimalaa. Can anyone of these people who wrote their  comments have the guts to with their own names. A,merica is a free country> somebody in the comment said USA is christen country. Sorry my friend it is wrong. Nobody in India attacking christens, here are their there are some problems, why it is stop convertion. I am touring all world. Only is Asian countries the convertion is very much. (convertion doing by cheating )  All are taking about sabarimala what happened  when somebody talk about ..kumbasaram.. all these people came against the  speech. everybody has their own right to believe whatever they want..

Because of doing a  procession no body can deport anybody

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക