Image

മന്ത്രിസ്ഥാനത്തിനുവേണ്ടി ഇനി എങ്ങോട്ടുമില്ല: ജോണി നെല്ലൂര്‍

Published on 07 April, 2012
മന്ത്രിസ്ഥാനത്തിനുവേണ്ടി ഇനി എങ്ങോട്ടുമില്ല: ജോണി നെല്ലൂര്‍
തിരുവനന്തപുരം: അനൂപ്‌ ജേക്കബ്ബിന്‌ മന്ത്രിസ്ഥാനം ലഭിക്കുന്നതിനുവേണ്ടി ഇനി എങ്ങോട്ടുമില്ലെന്ന്‌ ജേക്കബ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ജോണിനെല്ലൂര്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച്‌ പിറവത്തെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം പാലിക്കേണ്ടതുണ്ട്‌. കൊടിവച്ച കാറില്‍ തിരികെ വരുമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ നേതാക്കള്‍ പ്രസംഗിച്ചത്‌. ഫലപ്രഖ്യാപനം വന്ന്‌ ഇത്രയും ദിവസമായിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ മന്ത്രിസ്ഥാനം നല്‍കാതെ നീട്ടികൊണ്ടുപോകുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ്‌ ഗ്രൂപ്പിന്‌ അനുവദിച്ച്‌ നല്‍കിയ വകുപ്പ്‌ മാറ്റാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ദുര്‍ബലമായ വകുപ്പുകള്‍ സ്വീകരിക്കില്ല. അഞ്ചാം മന്ത്രിയും കോണ്‍ഗ്രസിന്റെ വകുപ്പുമാറ്റവും മന്ത്രിസഭാ പുനഃസംഘടനയുമെല്ലാം തമ്മില്‍ കൂട്ടിക്കുഴച്ച്‌ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക