Image

ഛത്തീസ്‌ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ നാളെ

Published on 11 November, 2018
ഛത്തീസ്‌ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ നാളെ

ഛത്തീസ്‌ഗഢില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കും. 18 മണ്ഡലങ്ങളിലാണ്‌ നാളെ പോളിങ്‌ നടക്കുക. നിലവില്‍ ബി ജെ പി യുടെ ഭരണ മേഖലയാണ്‌ ഛത്തീസ്‌ഗഢ്‌.

കോണ്‍ഗ്രസ്സും ബി ജെ പി യും തമ്മില്‍ ഇഞ്ചോടിച്ച്‌ പോരാട്ടമാകും ഇവിടെ നടക്കുക എന്ന്‌ സര്‍വ്വേ ഫലങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതുകൊണ്ടുതന്നെ 90 നിയമസഭ മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം നടക്കുന്ന ഇവിടെ നാളത്തെ വോട്ടെടുപ്പ്‌ ഇരുകൂട്ടര്‍ക്കും അതിപ്രധാനമാകും.

ഛത്തീസ്‌ഗഢിലെ നക്‌സല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ്‌ നാളെ ജനവിധി രേഖപ്പെടുത്തുക. മാറി മറിയുന്ന ജാതി സമവാക്യങ്ങള്‍ ഛത്തീസ്‌ഗഢില്‍ വോട്ടെടുപ്പിന്‌ നിര്‍ണായക ഘടകമാകും.

നിലവിലെ മുഖ്യമന്ത്രി രമണ്‍ സിങ്‌ മത്സരിക്കുന്ന രജ്‌നന്ദ്‌ ഗാവില്‍ നാളെയാണ്‌ വോട്ടെടുപ്പ്‌. കുറഞ്ഞത്‌ 60 സീറ്റിന്റെ ഭൂരിപക്ഷമെങ്കിലും നേടാനാകുമെന്നാണ്‌ ബി ജെ പി യുടെ പ്രതീക്ഷ.

എന്നാല്‍ വര്‍ഷങ്ങളായി ബി ജെ പി ഭരണതുടര്‍ച്ച നിലനില്‍ക്കുന്ന സംസ്ഥാനത്ത്‌ കൈമോശം വന്ന രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യം.

രമണ്‍ സിങ്‌ തന്റെ വികസന കാര്‍ഡ്‌ പ്രചാരണ ആയുധമാക്കുമ്പോള്‍ രമണ്‍ സിങ്‌ സര്‍ക്കാറിനെതിരായി അഴിമതികളും കര്‍ഷക പ്രശ്‌നങ്ങളും നക്‌സല്‍ ആക്രമണങ്ങളുമാണ്‌ കോണ്‍ഗ്രസ്‌ പ്രചാരണ ആയുധമായി ഉപയോഗിക്കുന്നത്‌.

അജിത്‌ ജോഗിയുടെ ജനതാ കോണ്‍ഗ്രസും ഒപ്പം മായാവതിയുടെ ബി.എസ്‌.പി സഖ്യവും ഛത്തീസ്‌ഗഢില്‍ ശക്തമായ സാന്നിധ്യമായി ഉണ്ട്‌.
20നാണ്‌ മറ്റ്‌ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക