Image

സ്വന്തം നാട്ടുകാര്‍ കൈവിട്ടു; വി.എസിന്‌ തുണ ഹിന്ദി മേഖല

Published on 07 April, 2012
സ്വന്തം നാട്ടുകാര്‍ കൈവിട്ടു; വി.എസിന്‌ തുണ ഹിന്ദി മേഖല
കോഴിക്കോട്‌: വി.എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ തിരികെയെടുക്കാന്‍ സ്വന്തം നാട്ടുകാരുടെ പിന്തുണയില്ല. എന്നാല്‍ ഹിന്ദി മേഖലയിലുള്ള നേതാക്കള്‍ വി.എസിനായി രംഗത്തെത്തി. വി.എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ എടുക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണം ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേധിച്ചതാണെന്നുമുള്ള വിമര്‍ശനം ഉയര്‍ത്തിയത്‌.

കഴിഞ്ഞ രണ്‌ടു ദിവസങ്ങളിലായി രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ മഹാരാഷ്ട്രിയില്‍ നിന്നുള്ള അംഗങ്ങള്‍ പാര്‍ട്ടിയില്‍ അന്യം നിന്നുപോകുന്ന ജനകീയ നേതൃത്വത്തിന്റെ പ്രിനിധിയാണ്‌ വി.എസ്‌. എന്നും ഇത്തരം നേതാക്കളെ തഴയുന്നതിനുപകരം ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുകയാണ്‌ വേണ്ടതെന്നും പറഞ്ഞു.

കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്‌ സീറ്റ്‌ നിഷേധിച്ചേക്കുമെന്ന ആശങ്ക പരക്കാനിടയാക്കിയതാണ്‌ കേരളത്തില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യത നഷ്ടമാക്കിയതെന്ന്‌ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അംഗം നരസയ്യ ആദം തുടറന്നടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക