Image

മുരളീധരന്‌ ഹിന്ദുക്കളെ പുറകില്‍നിന്ന്‌ കുത്തിയ പാരമ്പര്യം: ശ്രീധരന്‍ പിള്ള

Published on 11 November, 2018
 മുരളീധരന്‌ ഹിന്ദുക്കളെ പുറകില്‍നിന്ന്‌ കുത്തിയ പാരമ്പര്യം: ശ്രീധരന്‍ പിള്ള
എടപ്പാള്‍: മാറാട്‌ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന്‌ കുത്തിയ പാരമ്പര്യമാണ്‌ കെപിസിസി പ്രസിഡന്റായിരുന്ന്‌ കെ മുരളീധരനെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള. അന്ന്‌ ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഉദ്ദേഹമാണ്‌.

ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന്‌ രാഷ്ട്രീയ കേരളം നിശ്ചയിക്കും . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക്‌ എടപ്പാളി്‌ല്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അച്ഛന്‌ മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

ആരാധന മനുഷ്യന്റെ മൗലിക അവകാശമാണ്‌ ..ഇത്‌ സ്വയംഭൂവായ സമരമാണ്‌ . ആത്മവിശ്വാസമാണ്‌ ഈ സമരത്തിന്റെ മര്‍മ്മം. അത്‌ തന്നെയാണ്‌ ഇതിന്റെ വിജയവും . സി .പി .എം ഉം കോണ്‍ഗ്രസ്സും ഒരമ്മ പെറ്റ ഇരട്ട മക്കളെ പോലെയാണ്‌ പെരുമാറുന്നത്‌ .

സി .പി .എം നു മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ഒരു ഫാക്ഷന്‍ ഉണ്ടാക്കി അവരുടെ മേല്‍ നുകം വച്ച്‌ അവരെ കൂടുതലായി മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയാണ്‌ . പിണറായി ആധുനിക സ്റ്റാലിന്‍ ആയി മാറിയിരിക്കുന്നു.ശ്രീധരന്‍ പിള്ള ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക