Image

ഇടതു വലതു മുന്നണികള്‍ ഹിന്ദുക്കള്‍ക്കെതിരെ: തുഷാര്‍ വെള്ളാപ്പള്ളി

Published on 11 November, 2018
ഇടതു വലതു മുന്നണികള്‍  ഹിന്ദുക്കള്‍ക്കെതിരെ: തുഷാര്‍ വെള്ളാപ്പള്ളി

ഇടതു വലതു മുന്നണികള്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്‌ ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു . മോദി വന്നതിനുശേഷം മത ജാതി ലഹളകളും , അക്രമങ്ങളും ഇല്ലാതായി . എന്നാല്‍ കേരളത്തിലെ സിപിഎം ഭരണം ഹിന്ദുക്കളെ ജന്തുക്കളെപോലെയാണ്‌ നേരിടുന്നത്‌ .

ഹിന്ദുക്കള്‍ പുറമ്പോക്കില്‍ കിടക്കണമെന്ന നിലപാടാണ്‌ സിപിഎം സ്വീകരിക്കുന്നത്‌. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .
ഹിന്ദുക്കളെ മുന്നോക്ക പിന്നോക്ക ജാതി തിരിച്ചു ലഹളകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ്‌ സിപിഎം നടത്തുന്നത്‌ .

ഹിന്ദു വിധവകള്‍ക്കുപോലും മതപരമായ വിവേചനം നേരിടുന്നു , ന്യൂന്യപക്ഷ വിധവകള്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ പോലും അവര്‍ക്കു നല്‍കാതെ അവരെ തെരുവിലേക്കിറക്കുന്നു .

ഇന്നു ഹിന്ദു സമൂഹത്തിനാണെങ്കില്‍ നാളെ അത്‌ ക്രിസ്‌ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും ഇതു നേരിടേണ്ടി വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു . അന്യസംസ്ഥാനത്തുനിന്നും വിദേശത്തു നിന്നും വരുന്ന അയ്യപ്പ ഭക്തന്‍മാര്‍ എങ്ങിനെ പോലീസ്‌ പാസോടെയും ശബരിമലയില്‍ വരണമെന്നാണ്‌ പിണറായി വിജയന്‍ പറയുന്നത്‌ .

ഇത്തരത്തിലുള്ള അനാവശ്യമായ തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയെ പറ്റൂ . പിണറായി സര്‍ക്കാര്‍ കേരളത്തിലെ ഹിന്ദുക്കളെമുഴുവന്‍ അനാവശ്യമായി ജയിലടച്ചു ഇ സമരത്തെ പൊളിക്കാം എന്നാണ്‌ വിചാരിച്ചതെങ്കില്‍ നടക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

ജാഥാ കോര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്‌ണന്‍ ആമുഖ പ്രഭാഷണം നടത്തി.ബി ഡി ജെ സ്‌ ജില്ലാപ്രസിഡന്റ്‌ ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു.

എന്‍ഡിഎ നേതാക്കളായ പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെപിഎംഎസ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്‌ഠന്‍ മാസ്റ്റര്‍, സുഭാഷ്‌ വാസു, രാജന്‍ കണ്ണാട്ട്‌, ടി വി ബാബു, കെ കെ പൊന്നപ്പന്‍, വി ഗോപകുമാര്‍, പത്മകുമാര്‍, കുരുവിള മാത്യൂസ്‌, സന്തോഷ്‌ അരയക്കണ്ടി, എന്‍ ശിവരാജന്‍, ഡോ പി പി വാവ, പ്രമീളാ സി നായ്‌ക്‌, പിഎം വേലായുധന്‍, കെ പി ശ്രീശന്‍, ബി ഗോപാലകൃഷ്‌ണന്‍, പ്രൊഫ വി ടി രമ, പ്രകാശ്‌ ബാബു, വി കെ സജീവന്‍, കെ രാമചന്ദ്രന്‍ ,രവി തേലത്തു , കെ നാരായണന്‍ മാസ്റ്റര്‍ , കെ പി മാധവന്‍ , ഗീത മാധവന്‍ ,എം പ്രേമന്‍ മാസ്റ്റര്‍ , രാജീവ്‌ കല്ലം മുക്ക്‌ , കെപി അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക