Image

സാമൂഹ്യ-ധര്‍മ്മികനീതി ഹനിക്കപ്പെടുമ്പോള്‍...(കവിത:വാസുദേവ് പുളിക്കല്‍)

Published on 11 November, 2018
സാമൂഹ്യ-ധര്‍മ്മികനീതി ഹനിക്കപ്പെടുമ്പോള്‍...(കവിത:വാസുദേവ് പുളിക്കല്‍)
ആധുനികതയെ പുല്‍കും മനുഷ്യര്‍ക്ക്
അന്യമാകും സാമൂഹ്യ-ധര്‍മ്മിക മൂല്യങ്ങള്‍.
ധര്‍മ്മം ഈശ്വരനിലേക്കെത്തിക്കുമെന്നും
ഐശ്വര്യസമ്പൂര്‍ണ്ണമാക്കും ജീവിതമെന്നും
മറന്നു പോകുന്നനുദിനമീ അധര്‍മ്മികള്‍.
കാഷായവസ്ര്തം ധരിച്ച് ധ്യാനനിരതരായവരും
കുരിശുമായ് ദൈവത്തിന്‍ സന്ദേശവാഹകരായ്
ജനസേവനത്തിനായ് ലോഹയണിഞ്ഞവരും
സ്ത്രീകളുടെ മനം മയക്കും മാദക ഗന്ധത്തില്‍
സ്വയം മറക്കുന്നു കാമപരവശതയിലന്ധരായ്.

ശാലീനമാം ആശ്രമത്തിലെ കപടസന്യാസിമാരും
കൊട്ടാരസമാനമാം അരമനയിലെ മെത്രാനും
കുമ്പാസാരരഹസ്യം ഭീഷിണിയാക്കും വൈദീകരും
അടിവസ്ര്തമുയര്‍ത്തുന്നു നിഷ്ക്കളങ്കരാം സ്ത്രീകളുടെ.
പുത്തരിയല്ലവര്‍ക്കൊരിക്കലുമീ സ്ര്തീപീഡനം
പിന്നില്‍ സഭയും പരിവാരങ്ങളുമുള്ളപ്പോള്‍
ശക്തിയാര്‍ജ്ജിക്കുന്നവര്‍ സ്ത്രീപീഡനത്തിനായ്.
തൈലം പൂശി പുണ്യാളനാക്കിയേക്കാം സഭയെന്ന
വ്യമോഹവുമുണ്ടാവാമീ പീഡനത്തിനു പിന്നില്‍.
കുരിശിന്റെ മഹത്വവും അര്‍ത്ഥവും മറന്നവര്‍
ദിവ്യമാം ഈശ്വരസേവന നിയോഗം മറന്നവര്‍
ഗുണ്ടകളാകുന്നു, മാഫിയയാകുന്നു ധനത്തിനായ്.
രമിക്കുന്നു പഞ്ചനക്ഷത്രഹോട്ടലില്‍ സ്ര്തീകളുമായ്
ഭുജിക്കുന്നതു പാപത്തിന്‍ കനിയെന്നറിയാതെ.

പണമെറിഞ്ഞു കൊടുക്കുമ്പോള്‍ ജനനേതാക്കളും
ശകാരം ചൊരിയുന്നു നിരപരാധികളാം സ്ത്രീകളില്‍.
കണ്ണുനീര്‍ പൊഴിക്കും നിഷ്കളങ്കരാം സ്തീകളുടെ
ദുഃഖത്തിന്‍ ചുടുനിശ്വാസമറിയുന്നവര്‍ വിരളം.
വേശ്യയെന്നു മുദ്രയടിക്കുന്നു തിരുവസ്ര്തമിട്ടവരെ
നിരപരാധിയായ്ക്കാണുന്നു പ്രതിയാം പീഡകനെ.
നിയമമെന്ത്യേയെന്നും കണ്ണടക്കുന്നിവരുടെ നേരെ
അവിടെയുമുണ്ടാവാം പണത്തിന്‍ സ്വാധീനം.
എന്തുമാകാം പണമുണ്ടെങ്കിലെന്നയഹങ്കാരം
വിനാശകാരണമെന്ന് സ്വയം ചിന്തിച്ചറിയണം.

പണത്തീനായ് കള്ളക്കഥയുമായ് മാനം വില്‍ക്കാന്‍
മടിക്കാത്തൊരു കൂട്ടം സ്ത്രീകളണ്ടീ സമൂഹത്തില്‍.
കാല്‍നൂറ്റാണ്ടു പിന്നാട്ടാലുമെത്തുമവര്‍ നിസ്സങ്കോചം
പീഡനത്തിന്‍ കഥയുമായ് സമൂഹത്തിന്‍ മുന്നില്‍.
വന്നാലും നിയമത്തിന്‍ മുന്നില്‍ തെളിവുമായെന്ന
സമൂഹത്തിന്‍ മറുപടിയിലവര്‍ പിന്മാറുന്നിളിഭ്യരായ്.

സാമൂഹ്യ-ധാര്‍മ്മിക-സദാചാര നീതിയെവിടെ?
ഭാരതീയ സംസ്കൃതി തന്‍ മഹത്വമെവിടെ?
നശിക്കുന്നു സാംസ്ക്കാരികാധ:പതനത്താലെക്ലാം.
കഷ്ടം! ഇതു കലികാലത്തിന്‍ വൈഭവമോ?
Join WhatsApp News
സന്ദേശം 2018-11-11 19:32:51
നല്ല ലേഖനം
വിദ്യാധരൻ 2018-11-12 00:05:02
അസൂയ കൊണ്ട് നൊക്കിടുമ്പോൾ 
കാണുന്നതൊക്കെ  തല കുത്തി നില്ക്കും 
ലേഖനം കണ്ടാൽ കവിത പോലെ 
കവിത കണ്ടാൽ നീണ്ട നോവൽ പോലെ 
ആർക്കാണിവിടെ കുഴപ്പം 
നോക്കുന്നവനോ കാണും രൂപത്തിനോ ?
കാണുന്നു ഞാൻ അഭിപ്രായക്കാരനിൽ 
വരാൻ പോകുന്നോരമേരിക്കൻ എഴുത്തുകാരനെ
ഉണ്ടാവന് സർവ്വ യോഗ്യതയും
കഥയും കവിതയും ലേഖനവും 
തിരിച്ചറിയാനുള്ള  തിരിച്ചറിവും 
തെറ്റല്ലവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 
മാറിപ്പോയി  "ഭാരതീയ സംസ്‌കൃതിയും 
കൂടാതിൻ  തൻ മഹത്വവും 
"നശിക്കുന്നു സാംസ്കാരികാധപതനത്താലെല്ലാം 
കഷ്ടം ! ഇത് കലികാലത്തിൻ വൈഭവമോ ?"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക