Image

എന്‍ഡിഎ വിട്ട സി.കെ.ജാനു ഇടതുമുന്നണിയിലേക്കെന്ന്‌ സൂചന

Published on 12 November, 2018
എന്‍ഡിഎ വിട്ട സി.കെ.ജാനു ഇടതുമുന്നണിയിലേക്കെന്ന്‌ സൂചന

തിരുവനന്തപുരം: എന്‍ഡിഎ വിട്ട സി.കെ.ജാനു ഇടതുമുന്നണിയിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌. ഇതിന്റെ ഭാഗമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു ചര്‍ച്ച നടത്തി.

എല്‍ഡിഎഫിനോട്‌ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ കാനം ആവശ്യപ്പെട്ടത്‌ ജാനു അംഗീകരിച്ചെന്നാണ്‌ സൂചന. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവായി ഉയര്‍ന്ന ജാനു തുടക്കത്തില്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. മുത്തങ്ങ സമരത്തിന്‌ ശേഷമാണ്‌ പാര്‍ട്ടിയുമായി ജാനു അകന്നത്‌.

തുടര്‍ന്ന്‌ 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കുകയും പിന്നീട്‌ 2016 ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍ഡിഎയുടെ ഭാഗമാകുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക