Image

സോണിയയേയും രാഹുലിനേയും അധിക്ഷേപിച്ച്‌ മോദി

Published on 12 November, 2018
സോണിയയേയും രാഹുലിനേയും അധിക്ഷേപിച്ച്‌ മോദി
ബിലാസ്‌പൂര്‍: നോട്ട്‌ നിരോധനത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ജാമ്യത്തിലിറങ്ങിയാണ്‌ അമ്മയും മകനും നോട്ട്‌ നിരോധനത്തെ വിമര്‍ശിക്കുന്നതെന്നും അവര്‍ക്ക്‌ അത്തരത്തില്‍ ജാമ്യത്തില്‍ ഇറങ്ങേണ്ടി വന്നത്‌ നോട്ട്‌ നിരോധനം ഒന്നുകൊണ്ട്‌ മാത്രമാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കുടുംബവാഴ്‌ചയിലാണ്‌ കണ്ണുനട്ടിരിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പി പാവങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നുമായിരുന്നു മോദിയുടെ വാദം.  ബിലാസ്‌പൂരിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക