Image

കണ്ണൂരില്‍ പഠന ക്യാമ്പിനിടെ റിസോര്‍ട്ട്‌ തകര്‍ന്നു: 30 പൊലീസുകാര്‍ക്ക്‌ പരിക്ക്‌

Published on 12 November, 2018
കണ്ണൂരില്‍  പഠന ക്യാമ്പിനിടെ  റിസോര്‍ട്ട്‌ തകര്‍ന്നു: 30 പൊലീസുകാര്‍ക്ക്‌ പരിക്ക്‌

കണ്ണൂരില്‍ പൊലീസുകാരുടെ പഠന ക്യാമ്പിനിടെ റിസോര്‍ട്ട്‌ തകര്‍ന്നുവീണു. 30 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. തോട്ടട കീഴുന്നപ്പാറയില്‍ പോലീസ്‌ അസോസിയേഷന്‍ പഠന ക്യാമ്പിനിടെയാണ്‌ റിസോര്‍ട്ട്‌ തകര്‍ന്ന്‌ വീണത്‌. 70 ഓളം ആളുകളാണ്‌ ക്യാമ്പിനെത്തിയിരുന്നത്‌. ബീച്ചിലുള്ള കാന്‍ബേ എന്ന റിസോര്‍ട്ടിലാണ്‌ അപകടം നടന്നത്‌. റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

ഇന്ന്‌ രാവിലെ പത്തരയോടെയാണ്‌ സംഭവം. പൊലീസ്‌ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ടു ദിവസത്തെ പഠന ക്യാമ്പിന്റെ ഉദ്‌ഘാടന സമ്മേളനത്തിന്‌ തൊട്ടു മുമ്പായിരുന്നു അപകടം. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ്‌ അപകടകാരണമെന്നാണ്‌ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക