Image

ബന്ധുനിയമന വിവാദം: മന്ത്രി ജലീലിന്റെ ബന്ധു അദീബിന്റെ രാജി സ്വീകരിക്കും

Published on 12 November, 2018
ബന്ധുനിയമന വിവാദം:  മന്ത്രി ജലീലിന്റെ ബന്ധു അദീബിന്റെ രാജി സ്വീകരിക്കും
തിരു: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ രാജി സ്വീകരിക്കുമെന്ന്‌ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്‌. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം വിവാദമായതിനേത്തുടര്‍ന്ന്‌ ഇന്നലെയാണ്‌ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ നിന്ന്‌ അദീബ്‌ രാജിവച്ചത്‌.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ എംഡിക്ക്‌ ഇമെയിലിലൂടെയാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. മന്ത്രി കെ.ടി. ജലീലിന്റെ പിതൃസഹോദര പുത്രനായ അദീബിനെ ചട്ടങ്ങള്‍ മറികടന്നാണ്‌ നിയമിച്ചതെന്ന്‌ യൂത്ത്‌ ലീഗ്‌ ആരോപിച്ചിരുന്നു. സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ്‌ അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത്‌.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന്‌ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണു രാജിയെന്ന്‌ അദീബ്‌ കത്തില്‍ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക