Image

ശത്രുതാ മനോഭാവം സമൂഹത്തിന്റെ ശാപം: സതീഷ് ബാബു

പി.പി. ചെറിയാന്‍ Published on 12 November, 2018
ശത്രുതാ മനോഭാവം സമൂഹത്തിന്റെ ശാപം: സതീഷ് ബാബു
ഡാലസ്: ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സമൂഹത്തിന് ശാപമായി മാറുമെന്ന്് സാഹിത്യക്കാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച നവകേരളം- ഭാഷയും സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ നാളുകളില്‍ കേരള ജനത പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ശബരിമല വിഷയത്തിലും പ്രകടിപ്പിച്ചാല്‍ പ്രശ്‌നത്തെ വിജയരമായി തരണം ചെയ്യാനാകുമെന്ന് സതീഷ് ബാബു അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി ആശയ പ്രചരണത്തിനു ശ്രമിക്കുന്ന സാഹിത്യ പ്രതിഭകളെ മാനസികമായും ശാരീരികമായും നിശബ്ദമാക്കുന്നതിന് ഒരു വിഭാഗം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നു പ്രവാസി സാഹിത്യക്കാരനായ എബ്രഹാം തെക്കേമുറി പറഞ്ഞു.
പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെ മരണമണി മുഴങ്ങി കൊണ്ടിരിക്കുകയാണെന്നും മലയാള ഭാഷ പ്രവാസമണ്ണില്‍ നിന്നും അപ്രതിക്ഷമാകുമെന്നും കവിയും സാഹിത്യകാരനുമായ ജോസ് ഓച്ചാലില്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിന് എത്തിച്ചേര്‍ന്ന സതീഷ് ബാബുവിനെ അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സദസിന് പരചിയപ്പെടുത്തി. സിജു വി. ജോര്‍ജ്, അനുപ സാം, ഫ്രാന്‍സിസ് മാസ്റ്റര്‍, സാറാ ടീച്ചര്‍, വര്‍ഗീസ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ സ്വാഗതവും ട്രഷറര്‍ പ്രദീപ് നംഗനൂലില്‍ നന്ദിയും പറഞ്ഞു. അനശ്വര്‍ മാമ്പിളി കോഓര്‍ഡിനേറ്ററായിരുന്നു. 
Join WhatsApp News
വിദ്യാധരൻ 2018-11-12 22:34:50
മാറും സർവ്വതും മാറും 
പ്രകൃതി മാറും 
മനുഷ്യൻ മാറും 
ലോകം മാറും 
ഭാഷാമാറും
മാറി മനുഷ്യൻ നാറിയാകും
ദൈവത്തിന്റെ നാട് 
ചെകുത്താൻറ് നാടാകും 
പശു ദൈവമാകും 
പാമ്പ് ദൈവമാകും 
ആന ദൈവമാകും 
അയ്യപ്പൻ സ്ഥലം വിടും  
മലയാളം മംഗ്ളീഷാകും
പിന്നെ അത് 
മലയാളിബംഗാളി ഇംഗ്ളീഷാകും 
മലയാളി ബംഗാളിയാകും
അവൻ മലയാളിയെ കണ്ടാൽ 
തിരിച്ചറിയാതാകും  
ആറും പുഴകളും മാറും 
ചിലതൊക്കെ നാറും 
ചിലതില്ലാതാവും
ചികഞ്ഞു നോക്കുക ചരിത്രം 
കാണാം അവിടെ ചില 
ഭാഷകളുടെ മൃത ശരീരങ്ങൾ 
 അന്ത്യ കർമ്മത്തിന് സമയമായി 
കേരളം പഴയ ചേരളമായി മാറും
അങ്ങനെ കേരളം അറബിക്കടലിൽ 
മുങ്ങി മരിക്കും അനേകായിരങ്ങളും  
അന്ന് നമ്മൾ മലയാളത്തിന്റെ 
പ്രിയകവികളെ ഓർക്കും 
'ക്ഷീണിക്കാത്ത മനീക്ഷയും 
മഷിയുണങ്ങിടാത്ത പൊൻ പേനയും' -
മായി മലയാള ഭാഷയെ കാത്തു സൂക്ഷിച്ചവരെ
അന്ന് നമ്മളുടെ കാതുകളിൽ 
ചില സത്യങ്ങൾ വന്നാലയടിക്കും  
"ഇന്നീവിധം ഗതി നിനക്കായ് പോകപി-
ന്നൊന്നായി   വരുമാവഴി ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു- 
മെന്നലാഴിയും  നശിക്കുമോർത്താൽ "  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക