Image

സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 12 November, 2018
സ്റ്റെല്ലയെന്ന വിദ്യാര്‍ത്ഥിനി (ചെറുകഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
അസ്വസ്ഥതയോടെഅയാള്‍വീടുവിട്ടിറങ്ങി. കുറേ നടന്നപ്പോള്‍വഴിതെറ്റി. തിരിച്ചു വീട്ടിലെത്താന്‍ വഴിയറിയാതെ വിഷമിച്ചു. ചില്ലറ പോക്കറ്റിലുണ്ടെന്ന്‌ബോധ്യമായപ്പോള്‍ആശ്വാസമായി. ബസില്‍കയറിയപ്പോള്‍കാലിടറി. ഉടനെ ഒരു സ്ത്രീ അവളുടെഅടുത്ത സീറ്റിലിരിക്കാന്‍ അയാളെസഹായിച്ചു.
അയാളുടെകിതപ്പ്ശമിച്ചപ്പോള്‍ സ്ത്രീ ചോദിച്ചു: ‘ഹൗ ആര്‍ യു?’
അയാള്‍ശിരസ്സുയര്‍ത്താതെമെല്ലെ പറഞ്ഞു: ‘ഓകെ.’
‘എന്നെ മനസ്സിലായോ?’
സങ്കോചത്തോടെഅയാള്‍ അടുത്തിരുന്ന സ്ത്രീയെ നോക്കി,അയാള്‍ക്കുഅവളെ മനസിലായില്ല!
അവള്‍ പുഞ്ചിരിതൂകിക്കൊണ്ട്: ‘താങ്കള്‍ പ്രൊഫസര്‍ മൈക്കിളല്ലേ?’
‘അതെ.’
അവള്‍ഉത്സാഹത്തോടെ: ‘ഞാന്‍ സ്‌റ്റെല്ല, പ്രൊഫസറുടെ പഴയസ്റ്റുഡന്റ്.’
അയാള്‍അലസമായിമൂളി.
‘എനിക്കിതുവരെപ്രൊഫസറോട് നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ല;ഇപ്പോള്‍ പ്രൊഫസറെ കാണാന്‍ കഴിഞ്ഞതില്‍സന്തോഷിക്കുന്നു. പ്രൊഫസറാണ് എനിക്ക്ജീവിതംതന്നത്!’
അയാള്‍ക്കുഅവള്‍ പറയുന്നത് മനസിലാവാതെഅവളുടെമുഖത്ത്‌നോക്കി?
മന്ദസ്മിതംമായാതെ,സ്‌റ്റെല്ല: ‘പ്രൊഫസര്‍ക്കുഓര്‍മയുണ്ടോ, അമ്മ എന്നെ വീട്ടില്‍ നിന്നിറക്കിവിടുമെന്ന ഘട്ടമായപ്പോഴാണ്ഞാന്‍ താങ്കളുടെഓഫീസില്‍വന്നത്.അന്ന്‌പ്രൊഫസര്‍ എനിക്ക്കാര്യങ്ങളുടെഗൗരവംധരിപ്പിച്ചില്ലായിരുന്നെങ്കില്‍…’
അവള്‍ ഒരു നിശ്വാസത്തോടെ: ‘ഞാനീ നിലയിലെത്തുമായിരുന്നില്ല.’
സ്‌റ്റെല്ല പറയുന്നത് മുഴുവന്‍ ഗ്രഹിക്കാനായില്ലെങ്കിലും, അന്ന്അവള്‍തന്റെഓഫീസിലേക്കുചകിതയായിവന്നത് മനസില്‍തെളിഞ്ഞു: ‘ഇപ്പോള്‍എന്ത്‌ചെയ്യുന്നു?’
അവള്‍പ്രസരിപ്പോടെ: ‘ഡിട്രോയിറ്റ്‌സിറ്റിറിഹാബില്‍സോഷ്യല്‍വര്‍ക്കറാണ്.’
സ്‌റ്റെല്ലഎന്തോഓര്‍ത്തിട്ടെന്നപോലെ:‘പ്രൊഫസര്‍ക്കുകാത്തിയെഓര്‍മയുണ്ടോ?’
അയാള്‍ക്കുഅവളെഓര്‍മിക്കാനായില്ല.
‘കാത്തിക്കിപ്പോള്‍ നല്ല ജോലിയുണ്ട.് അവള്‍പ്രൊഫസറെപ്പറ്റി പറയാറുണ്ട്. പ്രൊഫസറുടെഅവസരോചിതമായ ഇടപെടലാണ്ഞങ്ങളെരക്ഷിച്ചത്!’
അയാള്‍ഓര്‍ക്കുകയായിരുന്നു: താന്‍ പഠിപ്പിച്ചിരുന്ന പല കുട്ടികള്‍ക്കുംമയക്കുമരുന്നിന്റെ ഉപയോഗമുണ്ടായിരുന്നു. ചിലര്‍മയക്കുമരുന്നിനടിമപ്പെട്ട് ആത്മഹത്യയുടെവക്കോളമെത്തിയിരുന്നു. അതു മനസിലാക്കിയ താന്‍ ചിലരെഓഫീസിലേക്കുവിളിച്ചുകൗണ്‍സലിങ്ങിലൂടെകരകയറ്റിയിട്ടുണ്ട്. അതൊന്നുംഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയാറില്ല. അപ്പപ്പോള്‍ശരിയെന്നത്‌ചെയ്തുവെന്നുമാത്രം.
പ്രൊഫസര്‍: ‘എവിടെപ്പോകുന്നു?’
‘ഷോപ്പിങ്ങിന്.’
‘ഇത്ര ദൂരം?’
‘ഓ, ഇന്നെനിക്ക്ഒഴിവാണ്;ഒരു മാറ്റത്തിനുവേണ്ടിമാളില്‍പോകുന്നു.’
അന്നേരത്തെ നിശബ്ദതയ്ക്കുശേഷംസ്‌റ്റെല്ല: ‘പ്രൊഫസര്‍ക്കിപ്പോള്‍കാറില്ലേ?’
‘ഉവ്വ്, കീ കാണാനില്ല.’
അവള്‍ലാഘവത്തോടെ: ‘അതാമേശപ്പുറത്തോമറ്റോകാണും.’
സ്‌റ്റെല്ലയുടെആത്മാര്‍ത്ഥതഗ്രഹിച്ചപ്പോള്‍എല്ലാംഅവളോട്തുറന്നു പറയാന്‍ ഒരു നിമിഷം ആഗ്രഹിച്ചു. കീ അന്വേഷിച്ചത്കാര്‍സ്റ്റാര്‍ട്ടാക്കിഎക്‌സോസ്റ്റ് പൈപ്പിലൂടെകാര്‍ബണ്‍മോണോക്‌സൈഡ്ശ്വസിച്ചുജീവനൊടുക്കാനായിരുന്നു!
പെട്ടെന്ന്തിരുത്തി. എന്തിനു സ്വയംഹത്യഎന്ന്‌ചോദിച്ചാല്‍എന്തുപറയും? പ്രിയപ്പെട്ടവളുടെഅവിചാരിതവേര്‍പാടിന്റെഅസഹ്യതകൊണ്ടാണെന്ന് പറയേണ്ടിവരും. അപ്പോള്‍ചോദിക്കും: മരണകാരണം?എന്ന്്മരിച്ചു? സഹായത്തിനു വേറെആരുമില്ലേ? അങ്ങനെ പോകുംചോദ്യങ്ങള്‍…വേണ്ട.എന്തിനു സ്വകാര്യതവെളിപ്പെടുത്തണം?
അയാള്‍ മൗനം തുടര്‍ന്നപ്പോള്‍, സ്‌റ്റെല്ല: ‘പ്രൊഫസര്‍റിട്ടയറായോ?’
അയാള്‍ശങ്കിച്ചു: മക്കോംബ്കൗണ്ടികോളെജില്‍മുപ്പത്‌വര്‍ഷം പഠിപ്പിച്ചു. ഒരു വൈകുന്നേരം ഡീന്‍ ഓഫീസിലേക്കുവിളിച്ചിട്ടു പറഞ്ഞു: ‘മൈക്കിള്‍, സഹധര്‍മ്മിണിയുടെ അകാലവിയോഗംതാങ്കളെഅഗാധ ദുഃഖത്തിലാഴ്ത്തുന്നുവെന്ന്ഞങ്ങള്‍ മനസിലാക്കുന്നു. താങ്കളുടെസേവനം ഈ കോളെജിനു വിലപ്പെട്ടതാണ്. താങ്കളുടെമഹത്തായസേവനത്തെ മാനിച്ചു, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്താങ്കളെകുറച്ചു നേരത്തെ വിരമിക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നു.’
അയാള്‍ചിന്തിച്ചു: മുഖത്ത്ദുഃഖച്ഛവി പറ്റിപ്പിടിച്ചു, മറവിയുടെശാപംപേറി, ചിലപ്പോള്‍സിലബസ്‌തെറ്റിച്ചുക്ലാസ്എടുത്തതിനാവും,തന്നെ പിരിച്ചുവിട്ടതെന്ന സത്യംസ്‌റ്റെല്ലയെഅറിയിക്കണോ?
തെല്ലുനേരം മൗനിയായശേഷംഅയാള്‍റിട്ടയറായവര്‍ഷം പറഞ്ഞു.
‘റിട്ടയര്‍മെന്റ് എങ്ങനെ വിനിയോഗിക്കുന്നു?’
പത്‌നിയുടെ അഭാവത്തില്‍ഏകാന്ത തടവിലെന്നപോലെജീവിച്ച മൂന്നു നാലുകഠോരവര്‍ഷങ്ങള്‍അന്തരംഗത്തിലൂടെകടന്നുപോയി.
അവള്‍ആവേശംവിടാതെ: ‘ഹൗഈസ്‌യുവര്‍ ഫാമിലി?’
അയാള്‍നെഞ്ചെരിച്ചിലോടെ: ‘മക്കളില്ല. നാല്‌കൊല്ലം മുമ്പ് പ്രേയസിവിട്ടുപിരിഞ്ഞുപോയി!’
‘സോറിടുഹിയര്‍ദാറ്റ്.’
അയാളുടെചിന്തക്കു ‘ാരമേറി.
‘എന്തെങ്കിലുംഅസുഖം?’
‘എല്ലാം പെട്ടെന്നായിരുന്നു. ബ്രെയിന്‍ട്യൂമറെന്ന്അറിഞ്ഞത്അന്ത്യനാളിലായിരുന്നു. അതുവരെചികിത്സിച്ചിരുന്നത്തലവേദനയ്ക്കായിരുന്നു. ഒരിക്കലുംരക്ഷപ്പെടുകയില്ലെന്ന് പറഞ്ഞ ഡോക്ടര്‍തന്നെ അളവില്‍കവിഞ്ഞകീമോക്ക് നിര്‍ദ്ദേശിച്ചു. ആദ്യഡോസ്‌കൊടുത്തതില്‍ പിന്നെ അവള്‍കണ്ണുതുറന്നിട്ടില്ല! വെറും നൂറ്റിപ്പത്ത് പൗണ്ടുളളഅവള്‍ക്കു അത്രയുംകീമൊ താങ്ങാന്‍ കെന്ില്ലായിരുന്നു. ഒരുപക്ഷേ ഡോക്ടര്‍തീരെകീമോക്ക്ഓര്‍ഡര്‍ചെയ്തില്ലായിരുന്നെങ്കില്‍,എന്റെസ്‌നേഹമയിആഴ്ചകളൊ, മാസങ്ങളോഎന്നോടൊപ്പമുണ്ടായിരുന്നു!’
അത്രയുംഒറ്റവീര്‍പ്പില്‍പറഞ്ഞപ്പോഴേക്കുംഅയാള്‍കണ്ഠമിടറി കിതയ്ക്കാന്‍ തുടങ്ങി.
സ്‌റ്റെല്ല വീണ്ടും: ‘ഐആംറിയലിസോറി, മൈക്കിള്‍.’അതുപറഞ്ഞുഅവള്‍അയാളുടെചുമലില്‍മെല്ലെകൈവച്ചു.
ഒരു കനത്ത മൂകതഅയാളെ പിടികൂടുന്നത്അറിഞ്ഞിട്ടാവണംഅവള്‍വിഷയംമാറ്റി: ‘ഈ വര്‍ഷംശൈത്യംകൂടുതലാണല്ലേ?’
അയാള്‍വീണ്ടുംപങ്കാളിയുടെവിരഹമൂണര്‍ത്തുന്ന വേദനയിലേക്കുവഴുതി:തണുപ്പെന്നും തനിക്കു‘യമായിരുന്നു. പുറത്തുപോകുമ്പോള്‍ അവള്‍കോട്ടും കമ്പിളിത്തൊപ്പിയും സ്കാര്‍ഫും ധരിച്ചിട്ടുണ്ടോഎന്ന്ഉറപ്പുവരുത്തും. ചിലപ്പോള്‍സ്കാര്‍ഫ്‌വലിച്ചുചുണ്ടില്‍മുത്തംതരും. പ്രമേഹംഉളളതിനാല്‍ലഘുഭക്ഷണം പോക്കറ്റില്‍വയ്ക്കാനും മറക്കില്ല.
അയാള്‍ആകുലതയോടെ ബസില്‍ നിന്നിറങ്ങാന്‍ ബദ്ധപ്പെട്ടപ്പോള്‍, സ്‌റ്റെല്ല: ‘പ്രൊഫസര്‍തിരക്കുകൂട്ടണ്ട,വീഴും.’
അതുകാര്യമാക്കാതെഅയാള്‍ഇറങ്ങവെ, അവള്‍വീണ്ടും: ‘കീ മേശപ്പുറത്തോ,ന്യൂസ്‌പേപ്പറിന്റെഇടയിലോഉണ്ടാവും; പരിഭ്രമിക്കേണ്ട.’
ബസില്‍ നിന്നിറങ്ങിവീട്ടിലേക്കു നടക്കുമ്പോള്‍ അയാള്‍ക്കുതോന്നി: ഷേവ്‌ചെയ്തിട്ടില്ല. ഉടനെ തലയില്‍തടവനോക്കി: മുടിചീകിയിട്ടില്ല. ഷര്‍ട്ട്ഇസ്തിരിയിട്ടിട്ടില്ല. പക്ഷേ, പാന്റ്‌സ് ഭംഗിയായിതേച്ചിരിക്കുന്നു.
ഇതെല്ലാം എങ്ങനെ സംഭവിച്ചു?
അയാള്‍ക്കാശ്ചര്യംതോന്നി. ഓര്‍മകള്‍ നേര്‍ത്തുപോകുന്നു. ഓര്‍മകളെ പണിപ്പെട്ടു ബോധമനസ്സിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിക്കുമ്പോള്‍ അത്മഞ്ഞിന്‍ ശല്ക്കകള്‍പോലെഅലിഞ്ഞുപോകുന്നു. സ്മരണകളുടെഉറവിടംവറ്റുന്നുവോ? അത്‌വാര്‍ദ്ധക്യസഹജമോ,അതോ,ഏകാന്തവര്‍ഷങ്ങള്‍തന്നില്‍ചെലുത്തിയ മനഃക്ലേശമോ?

വീട്ടിലെത്തിയ ഉടനെ അയാള്‍താക്കോലിനായിമേശമേല്‍തിരഞ്ഞു;കണ്ടില്ല. സ്‌റ്റെല്ല പറഞ്ഞതുപേലെ പത്രങ്ങള്‍ക്കിടയിലും പരതി. അദ്ഭുതം,താക്കോല്‍കയ്യില്‍തടഞ്ഞു. അയാളുടെചുണ്ടില്‍ ഒരു ജേതാവിന്റെചിരിവിടര്‍ന്നു.
സ്‌റ്റെല്ലയെ നന്ദിയോടെസ്മരിച്ചു: ഇരുപത്‌വര്‍ഷം മുമ്പ് താന്‍ പഠിപ്പിക്കുന്ന രണ്ടു, മൂന്നുസൈക്കോളജി ക്ലാസ്അവളെടുത്തിരുന്നു.
ഒരു സായാഹ്നത്തില്‍കതകില്‍ചെറിയമുട്ടുകേട്ടു. വാതില്‍ക്കല്‍സുസ്‌മേരവദനയായിസ്‌റ്റെല്ല: ‘പ്രൊഫസര്‍, താങ്കളുടെ ക്ലാസ്സ്‌വളരെരസകരമാണ്. എനിക്കറിയില്ലായിരുന്നുഏത്‌വിഷയംമേജറായിഎടുക്കണംന്ന്. താങ്കളുടെക്ലസ്സിലിരുന്നപ്പോള്‍സൈക്കോളജി എടുക്കാന്‍ തീരുമാനിച്ചു.’
ഒരാഴ്ചകഴിഞ്ഞുഅവള്‍വീണ്ടുംകതകില്‍മെല്ലെമുട്ടി: ‘പ്രൊഫസര്‍, ഒരു മിനുട്ട് സംസാരിക്കാന്‍ നേരമുണ്ടോ?’
അയാള്‍ചെവികൂര്‍പ്പിച്ചു.
സ്‌റ്റെല്ല: ഞാനും കാത്തിയുംമയക്കുമരുന്നിനടിമകളാണ്. താങ്കളുടെ ക്ലാസ്സ്എടുത്തതിനു ശേഷമാണ് എനിക്ക് പഠിക്കണമെന്ന് ആഗ്രഹംജനിച്ചത്. എന്റെരക്ഷിതാക്കള്‍ എന്നെ സ്‌നേഹിക്കുന്നു;ഞാനവരേയും. എന്റെദുഷിച്ച കൂട്ടുകെട്ടുംക്രേക്ക്‌കൊക്കൈന്റെശീലവുംഅറിഞ്ഞാല്‍ അമ്മ എന്നെ വീട്ടില്‍ നിന്നോടിക്കും.
സ്‌റ്റെല്ലയുടെമുഖത്ത്കാളിമ പരക്കുന്നത് പ്രൊഫസര്‍ ശ്രദ്ധിച്ചു.പ്രൊഫസര്‍മൈക്കിള്‍ ക്ലാസ്സ്കഴിഞ്ഞുഏതാനും കൗണ്‍സലിംങ്‌സെഷനു അവളെ ക്ഷണിച്ചു. അവള്‍ആദ്യംഅന്ംസന്ദേഹത്തിലായിരുന്നു. ക്രമേണ, മനോബലംവീണ്ടെടുത്തു. പ്രൊഫസര്‍ മനഃസംയമനത്തെപ്പറ്റിയുംജീവന്റെമഹത്വത്തെപ്പറ്റിയുംവിശദീകരിച്ചുകൊടുത്തു.

പ്രൊഫസര്‍ താക്കോലുമായിസോഫയിലിരുന്നു, ആശ്വാസത്തോടെകണ്ണടച്ചു. സ്‌റ്റെല്ലയുടെഹൃദയംതുറന്ന സംസാരംഅയാള്‍കൃതജ്ഞതയോടെസ്മരിച്ചു. അയാളുടെചിന്തയില്‍ആശയുടെപൊന്‍കിരണങ്ങള്‍…
അയാള്‍അകലെകാണുന്നു: ധൂമപടലങ്ങള്‍, മഞ്ഞുമലകള്‍, താഴ്‌വാരകള്‍, വീടുകള്‍, വൃക്ഷലതാതികള്‍, പുഷ്പങ്ങള്‍. ആ ധൂമപടലങ്ങള്‍ക്കിടയിലൂടെസ്വച്ഛമായശോഭയില്‍ ശുഭ്രവസ്ത്രധാരിയായി പ്രിയതമ പറന്നുവരുന്നു …കൈയില്‍ തനിക്കിഷ്ടപ്പെട്ട കടുംചുവപ്പ്‌റോസാപ്പൂ ഒരു ദീപശിഖപോലെഉയര്‍ത്തിപ്പിടിച്ചുംകൊണ്ട്.
അപ്പോള്‍അയാള്‍ക്കു മനസ്വിനിയുടെആത്മചൈതന്യംഉളളില്‍ നിറഞ്ഞുകവിയുന്നതായി അര്‍ദ്ധമയക്കത്തില്‍തോന്നി. ചുറ്റുംഅവളുടെസുപരിചിതസുഗന്ധം പരന്നു. ഒരു മന്ദഹാസത്തോടെഅയാള്‍ പ്രാണസഖിയെ പുല്കാനായികൈകള്‍ നീട്ടി: എന്നെ തനിച്ചാക്കി പോയി, അല്ലേ? അതുപറയുമ്പോള്‍അയാളുടെകണ്ണുകള്‍ നിറഞ്ഞിരുന്നു.
അതിനുത്തരമെന്നോണംസഹധര്‍മ്മിണി പറയുന്നതയിതോന്നി: മൈക്കള്‍, സുഖമായിരിക്കൂ;അതാണെന്റെ സന്തോഷം.
Join WhatsApp News
SILJI 2018-11-13 10:18:58
ഏകാന്തവും അസ്വസ്ഥവുമായ മനുഷ്യമനസിന്റെ വ്യഥകളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഹൃദയസ്‌പൃക്കായ അവതരണം. മനുഷ്യമനസിന്റെ വ്യാപാരങ്ങളിലേക്ക്‌ കടന്നുകയറുന്നതിനുള്ള കഥാകൃത്തിന്റെ കഴിവ്‌ പ്രകടമാകുന്ന മനോഹരമായ കഥ. ശ്രീ അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിന്‌ അഭിനന്ദനങ്ങള്‍.
Sudhir Panikkaveetil 2018-11-13 10:26:53
പ്രൊഫെസ്സർക്ക് ഇപ്പോൾ  ബോർഡർലൈൻ 
പേഴ്സണാലിറ്റി ഡിസോർഡർ ആണെന്ന് 
തോന്നുന്നു. ഏകാന്തമായ "നാല് കOഓര 
വർഷങ്ങൾ" അദ്ദേഹത്തിന്റെ മനസ്സിനെ 
അസ്വസ്ഥമാക്കി. പൂർവ്വ വിദ്യാർത്ഥിക്കറിയാമായിരുന്നു 
താക്കോൽ എവിടെയാണെന്ന്. ആ കണ്ടെത്തൽ 
മനഃശാസ്‌ത്രജ്‌ഞനായ പ്രൊഫസർക്ക് പ്രതീക്ഷ 
നൽകി. തന്റെ സന്തോഷമാണ് പരേതയായ 
ഭാര്യ ആഗ്രഹിക്കുന്നത്.  താക്കോൽ 
നോക്കിയെടുക്കാൻ ശ്രമിക്കാതെ 
ബസ്സിൽ യാത്രചെയ്യാതിരിക്കണമെന്നു 
അയാൾ തന്നോട് സ്വയം ഉപദേശിച്ചു.
കഥയിങ്ങനെ വായിച്ചുപോകാൻ 
രസമാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക