Image

അനധികൃത സ്വത്ത് സമ്പാദനം: വി.എം. രാധാകൃഷ്ണന്‍ വാങ്ങിയ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാന മന്ദിരവും കണ്ടുകെട്ടി

Published on 12 November, 2018
അനധികൃത സ്വത്ത് സമ്പാദനം: വി.എം. രാധാകൃഷ്ണന്‍ വാങ്ങിയ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാന മന്ദിരവും കണ്ടുകെട്ടി
തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കെട്ടിടവും കണ്ടുകെട്ടി. തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാനമന്ദിരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. സി.പി.എമ്മില്‍ നിന്ന് മൂന്നരക്കോടി രൂപയ്ക്കാണ് രാധാകൃഷ്ണന്‍ ഈ കെട്ടിടം വാങ്ങിയത്. കെട്ടിടം വാങ്ങാന്‍ രാധാകൃഷ്ണന്‍ സി.പി.എമ്മിന് നല്‍കിയത് അഴിമതിപ്പണമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

വി.എം. രാധാകൃഷ്ണന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നില്‍ മലബാര്‍ സിമന്റ്‌സിലെ അഴിമതിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഴിമതിയിലൂടെ സമ്പാദിച്ച പണമെല്ലാം ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാന മന്ദിരവും വാങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക