Image

സ്‌ട്രോസിനെ ബലിയാടാക്കിയത്‌ ബ്ലാക്‌മെയില്‍ ചെയ്യാനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 July, 2011
സ്‌ട്രോസിനെ ബലിയാടാക്കിയത്‌ ബ്ലാക്‌മെയില്‍ ചെയ്യാനെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂയോര്‍ക്ക്‌: മുന്‍ ഐ.എം.ഫ്‌ മേധാവി ഡൊമിനിക്‌ സ്‌ട്രോസ്‌ കാനെ ബ്ലാക്‌ മെയില്‍ ചെയ്‌ത്‌ വന്‍ തുക തട്ടിയെടുക്കാനാണ്‌ യുവതി ആരോപണം നടത്തിയതെന്ന്‌ റിപ്പോര്‍ട്ട്‌. അരിസോണയിലെ തന്റെ കാമുകനോടു ഹോട്ടല്‍ ജീവനക്കാരി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ `പേടിക്കേണ്ട, ഇയാളുടെ പക്കല്‍ ധാരാളം പണം ഉണ്ട്‌. എന്താണു ചെയ്യുന്നതെന്ന്‌ എനിക്കറിയാം എന്നു പറയുന്നു. ഈ സംഭാഷണം റിക്കോര്‍ഡ്‌ ചെയ്യപ്പെട്ടതാണു ഹോട്ടല്‍ ജീവനക്കാരിയുടെ കള്ളിപൊളിച്ചത്‌. ഹോട്ടലില്‍ നിന്നുള്ള തുച്‌ഛമായ വരുമാനം മാത്രമേ തനിക്കുള്ളൂവെന്നു പറഞ്ഞിരുന്നെങ്കിലും അവരുടെ പല സ്‌ഥലങ്ങളിലെ ബാങ്ക്‌ അക്കൗണ്ടില്‍ ധാരാളം പണം ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ സ്‌കാനെ തടങ്കലില്‍ നിന്ന്‌ മോചിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക