Image

അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍

പി.പി. ചെറിയാന്‍ Published on 13 November, 2018
അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍
ഫിനിക്‌സ്(അരിസോണ): അരിസോണയില്‍ നിന്നും യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ത്താ മൈക്ക് സാലിയെ പരാജയപ്പെടുത്തി ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ക്രിസ്റ്റീന്‍ സൈനമ വിജയിച്ചു. 38197 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവര്‍ക്ക് ലഭിച്ചത്.

നവംബര്‍ 6 നടന്ന തിരഞ്ഞെടുപ്പില്‍ നവംബര്‍ 12 തിങ്കളാഴ്ചയാണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. ഒരാഴ്ചയാണ് റീകൗണ്ടിങ്ങിന് വേണ്ടിവന്നത്.
1988 നുശേഷം ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് വിജയം സമ്മാനിച്ച ക്രിസ്റ്റീന അരിസോണയില്‍ നിന്നും യു.എസ്. സെനറ്റില്‍ എത്തുന്ന ആദ്യ വനിതാ അംഗമാണ്. മാത്രമല്ല യു.എസ്. സെനറ്റിലെ 'ആദ്യ ഓപ്പന്‍ലി ബൈ സെക്വക്ഷല്‍' സെനറ്റര്‍ എന്ന പ്രത്യേകത കൂടി ക്രിസ്റ്റീല്‍ നേടിയിരിക്കുന്നു.

നിലവിലുണ്ടായിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് ഫ്‌ളേക്ക് സ്ഥാനം ഒഴിഞ്ഞ സീറ്റില്‍ വിജയിച്ച പ്രതീക്ഷയോടെയാണ് മാര്‍ത്ത മൈക്ക് സാലി മത്സരിച്ചത്. തിരഞ്ഞെടുപ്പിനു മുമ്പ് പുറത്തു വന്ന സര്‍വേ റിപ്പോര്‍ട്ട് ശരിവക്കുന്നതായിരുന്നു ക്രിസ്റ്റിനിന്റെ വിജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിനെ അനുകൂലിച്ച സംസ്ഥാനമായിരുന്നു അരിസോണ. സെനറ്റില്‍ നേരിയ ഭൂരിപക്ഷം നേടിയിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫ്‌ളോറിഡായിലേയും, മിസിസിപ്പിയിലേയും ഫലപ്രഖ്യാപനം വരുമ്പോള്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക