Image

ശബരിമല; പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി

Published on 13 November, 2018
ശബരിമല; പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു തുടങ്ങി. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ്‌ പരിശോധന. റിവ്യൂ ഹര്‍ജികല്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന വാദം തള്ളി. ശബരിമല സംരക്ഷണ ഫോറമാണ്‌ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌.

50 പുന: പരിശോധനാ ഹര്‍ജികള്‍ കോടതിയിലെത്തി. അതേസമയം, റിട്ട്‌ ഹര്‍ജികള്‍ പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാറ്റിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക