Image

നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തും; തൃപ്‌തി ദേശായി

Published on 13 November, 2018
നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തും; തൃപ്‌തി ദേശായി
പത്തനംതിട്ട: നവംബര്‍ 16 നും 20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്ന്‌ ഭൂമാതാ ബ്രിഗേഡ്‌ നേതാവും സ്‌ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്‌തി ദേശായി.

മണ്ഡലമകരവിളക്ക്‌ ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്തുമെന്ന്‌ തൃപ്‌തി ദേശായി നേരത്തെ അറിയിച്ചിരുന്നു. മണ്ഡലകാല പൂജകള്‍ക്കായി നവംബര്‍ 17 നാണ്‌ നട തുറക്കുക.

ഇതിനു ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമലയിലേക്ക്‌ എത്താനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ തൃപ്‌തി ദേശായി നേരത്തെ പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക