Image

ഇമിഗ്രേഷന്‍: അമേരിക്ക ഇന്ന് (മൂന്നാം പുറം -വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍ Published on 13 November, 2018
ഇമിഗ്രേഷന്‍: അമേരിക്ക ഇന്ന് (മൂന്നാം പുറം -വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
    ഇന്നു അമേരിക്കയില്‍ സര്‍വ്വസാധാരണയായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണല്ലോ ഇമിഗ്രേഷന്‍ എന്നത്. ഈ വാക്കു ഒരുദിവസമെങ്കിലും കേള്‍ക്കാത്ത ആളുകള്‍ ചുരുക്കമാണ്. ചരിത്രം പരിശോധിച്ചാല്‍ പ്രാചീന മനുഷ്യന്‍ മുതല്‍ കമ്പ്യൂട്ടര്‍ യുഗത്തില്‍ വസിക്കുന്ന ആധുനിക മനുഷ്യന്‍ വരെ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കുള്ള പലായനം യുഗായുഗങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്. ഒരിക്കല്‍ മനുഷ്യന്‍ ലോകത്തിന്റെ ഒരു കോണില്‍ നിന്നും ഇതരഭാഗങ്ങളിലേക്കു ചിതറി. ആ ചിതറിപ്പോയ മനുഷ്യന്റെ ഒരു പരിഛേദം വീണ്ടും ഒത്തുകൂടുന്ന ഒരു പ്രതിഭാസമാണ് വീണ്ടും നാം കാണുന്നത്. പ്രത്യേകിച്ച് യൂറോപ്പ്, അമേരിക്ക എന്നീ പാശ്ചാത്യരാജ്യങ്ങളിലേക്ക്, ഇമിഗ്രേഷന്‍ എന്ന പ്രക്രിയയില്‍ക്കൂടെ.

ഇമിഗ്രേഷന്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു അനിവാര്യഘടകമാണെന്നാണല്ലോ പഠനങ്ങള്‍ തെളിയിക്കുന്നത്? ഒരു കാലത്തു അമേരിയ്ക്കയില്‍ കുടിയേറാന്‍ വെസ്റ്റേണ്‍ ഹെമി സ്പീയറില്‍ പെട്ടവര്‍ക്കു മാത്രം മുന്‍ഗണന കൊടുത്തിരുന്നു. പണ്ട് യഹൂദര്‍, ഇറ്റലിക്കാര്‍, പോര്‍ട്ട് റിക്കോക്കാര്‍ എന്നുള്ളവര്‍ കുടിയേറുന്നതില്‍ കടുത്ത എതിര്‍പ്പുകളായിരുന്നു നേരിടേണ്ടി വന്നിരുന്നത്. ഇന്നത്തെ സ്ഥിതി അതല്ലല്ലോ?

ഒരു കാലത്തു അതതു തസ്തികകളില്‍ ജോലിക്കാരെ ലഭിക്കാന്‍ പ്രയാസമുള്ള സന്ദര്‍ഭങ്ങളില്‍ ഇമിഗ്രന്‍സിന്റെ ആവശ്യം ശക്തമായി അനുഭവപ്പെടുകയും തന്മൂലം ഇമിഗ്രേഷനില്‍ ഒരു ഉദാരവത്ക്കരണം നടപ്പാക്കുകയും ചെയ്തു. എഴുപതുകളുടെ പ്രാരംഭത്തില്‍ ആതുരരംഗത്തും മറ്റു സാങ്കേതിക രംഗത്തും ഇമിഗ്രന്‍സിന്റെ കടന്നുവരവു ഈ രാജ്യത്തിനു വളരെയധികം തുണയായി എന്നു തന്നെ പറയാം. 

എണ്ണയുല്‍പാദനമേഖലയിലും, ആഗോളവത്ക്കരണത്തിന്റെ ഭാഗമായ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിലും ഇമിഗ്രേഷന്‍ സുപ്രധാനമായ ഒരു പങ്കു തന്നെ വഹിച്ചു.
ഇമിഗ്രന്‍സു തൊഴില്‍ മേഖലയില്‍ കടന്നുവരുന്നതുകൊണ്ട് ജി.ഡി.പി. യില്‍ ഉണ്ടാവുന്ന വര്‍ദ്ധനവും വളരെയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇമിഗ്രേഷന്‍ മൂലം രാജ്യം മാത്രമല്ല, ഓരോ പൗരനും അതിന്റെ ഗുണഭോക്താക്കളാണ്. ഇമിഗ്രന്‍സ് ഒരു വര്‍ഷം മുപ്പത്താറു മുതല്‍ എഴുപത്തിരണ്ടു ബില്യണ്‍ ഡോളര്‍ വരെ രാജ്യത്തിനു നേടിക്കൊടുക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോള്‍ ഇമിഗ്രേഷന്‍ രാജ്യത്തിനു ഒഴിച്ചുകൂടാന്‍ മേലാത്ത ഒരു ഘടകമാണ്. കൂടാതെ ഈ രാജ്യം തന്നെ ഇമിഗ്രന്‍സിന്റെ പിന്‍തലമുറക്കാരുമാണല്ലോ? എന്നാല്‍ ഇന്നു ഒരു ചോദിക്കുന്നത് ആരൊക്കെയാണു ഈ ഇമിഗ്രേഷനു യോഗ്യതയുള്ളവര്‍ എന്നാണ്?
യാതൊരു വിധ സ്‌കില്‍സുമില്ലാതെ, ഭാഷയുമറിയാതെ ഇവിടെ വന്നു വീണ്ടും ഈ രാജ്യത്തിനു ബാധ്യത ആയി ചിലര്‍, അതായതു വെല്‍ഫെയരിന്റെ അടിമയായി കഴിയാന്‍ ഇവിടേക്കു വരുന്നതു വലിയ തലവേദനയാണു ഈ രാജ്യത്തിനു വരുത്തി വയ്ക്കുന്നത്. ഈ സമ്പന്ന രാജ്യത്തിന്റെ പിന്നാമ്പുറങ്ങളിലെ പട്ടിണി പാവങ്ങള്‍ ഒട്ടിയവയറുമായി ഈ രാജ്യത്തേക്കു ഓടി വരുന്നതു ഈ രാജ്യം വളരെ സഹതാപപൂര്‍വ്വം കാണാറുണ്ട് എന്നുള്ളതും ഒരു വാസ്തവം മാത്രം; അതിനു അനുയോജ്യമായ നിയമവും ഇവരുടെ നിയമപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്.

ഇവിടെ ആര്‍ക്കും വേണ്ടാത്ത, അതായത് ഒരമേരിക്കന്‍ പൗരന്‍ ചെയ്യാന്‍ മടിക്കുന്ന തൊഴിലുകള്‍ വളരെ തുഛമായ വേതനത്തില്‍ ഈ പാവങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നതും ഇത്തരുണത്തില്‍ വിസ്മരിച്ചുകൂടാ. ഇവിടെ ഇന്റര്‍നെറ്റിന്റെയും മറ്റ് അഭിജാത തൊഴില്‍ ചെയ്യുന്നവര്‍ക്കും സമയാസമയങ്ങളില്‍ ആഹാരം കഴിക്കേണമല്ലോ? അപ്പോള്‍ ഫാമിലെയും, ഫുഡ് ഇന്‍ഡസ്ട്രീസിലേയും അത്യാവശ്യമായി ചെയ്യേണ്ട ആര്‍ക്കും വേണ്ടാത്ത ജോലികള്‍ ചെയ്യാന്‍ ഒരു കൂട്ടര്‍ തയ്യാറായി വരുമ്പോള്‍- ആ ജോലിയ്ക്കും തൊഴിലാളികളുടെ അഭാവമുള്ള സാഹചര്യത്തില്‍, അവരെക്കൂടെ ഒരു ഉദാരമനഃസ്ഥിതിയോടെ സ്വീകരിക്കുക എന്നതും ഒരു മാനുഷിക മര്യാദയാണ്. അതു പണ്ടു മുതലേ തുടര്‍ന്നുകൊണ്ടും പോവുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് അയ്യായിരം-ഏഴായിരം എന്ന കണക്കേ ഓരോ മാസവും 'കാരവാന്‍' എന്ന ഓമനപ്പേരില്‍ ഈ രാജ്യത്തേയ്ക്കു ഇടിച്ചുകയറാന്‍ ശ്രമിക്കുന്നതിനെ ഇന്നത്തെ ഭരണകൂടമെന്നല്ല, കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങളും സര്‍വ്വാത്മനാ അംഗീകരിച്ചിരുന്നിട്ടില്ല എന്നുള്ള ആര്‍ക്കൈവ്‌സ് റിപ്പോര്‍ട്ടുകള്‍ (വീഡിയോ) തെരഞ്ഞുപിടിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. പ്രസിഡന്റ് ഒബാമായും, സെനറ്റര്‍ ചക്ക് ഷൂമറുമൊക്കെ അന്ന് ഇങ്ങനെയുള്ള അനധികൃത നുഴഞ്ഞുകയറ്റത്തിനെ പിന്തുണച്ചിരുന്നിട്ടില്ല എന്നുമാത്രമല്ല അവരുടെ ശക്തമായ എതിര്‍പ്പും കാണാവുന്നതാണ്.
ഇന്നു വരുന്ന മുന്‍പറഞ്ഞ അഭയാര്‍ത്ഥികള്‍ക്കു ദാരിദ്ര്യം, സുരക്ഷ എന്നൊക്കെയുള്ള കാരണങ്ങളാണു പറയാനുള്ളത്. ഈ പരാതി ലോകത്തിന്റെ നാലു കോണിലും കാണുന്ന ഒരു പ്രതിഭാസവുമാണ്. അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നീ വലിയ കടമ്പകള്‍ നീന്തിക്കടക്കാന്‍ പ്രയാസമായതിനാല്‍ ആ ഭാഗങ്ങളില്‍ നിന്നും ഒരു കാരവാന്റെ സാധ്യത അത്ര എളുപ്പമല്ല എന്നു മാത്രം.

കാരവാന്റെ കൂട്ടത്തിലെ ഓരോരുത്തരേയും ശ്രദ്ധിച്ചാല്‍ വളരെ അരോഗദൃഡഗാത്രരായവരായിട്ടാണു കാണപ്പെടുന്നത്. ആദ്യമായി വരുന്ന ഈ അയ്യായിരം-ഏഴായിരം കാരവാനെ ഇവിടെ സ്വീകരിച്ചു പരിരക്ഷിച്ചാല്‍ (നികുതിദായകരുടെ ചെലവില്‍) ഇനിയും ഇങ്ങനെ പല, പല കാരവാനുകളും സംഘം ചേര്‍ന്നുവരും. അപ്പോള്‍ അവരെയും സ്വീകരിച്ചേ മതിയാവൂ. ഈ നില കുറെ വര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ഹണ്ടൂറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വഡോര്‍ എന്നീ രാജ്യങ്ങളില്‍ ജനവാസം ഇല്ലാതായേക്കില്ലേ എന്നു അല്പം അര്‍ത്ഥഗര്‍ഭമായിട്ടാണെങ്കിലും ചോദിച്ചുപോവുകയാണ്. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ടു ലോകത്തിന്റെ ഇതരഭാഗങ്ങളിലെ ദരിദ്രനാരായണന്മാരെയും സ്വീകരിച്ചുകൂടാ എന്ന പരാതികള്‍ പൊന്തിവരും. അല്ലെങ്കില്‍ യുഎന്‍ എന്നൊക്കെ പറയുന്ന പരാദസംഘടനകള്‍ ഒച്ചപ്പാടുകള്‍ വയ്ക്കും. യു.എന്‍. എന്നൊക്കെപറയുന്നതു തന്നെ ഒരു വലിയ ജോക്കാണ്; റ്റാക്‌സ് പേയേഴ്‌സിന്റെ പണം നിരുപാധികം ധൂര്‍ത്തടിക്കുന്ന ഒരു വേസ്റ്റ്! യു.എന്‍. വല്ല ചൈനയിലോ, റഷ്യയിലോ മാറ്റി സ്ഥാപിക്കരുതോ???

ടാക്‌സ്‌പേയേഴ്‌സിന്റെ ഒരു വിഹിതം ഫോറിന്‍ എയിഡായി ഈ ഹണ്ടൂറാസിനും, ഗ്വാട്ടിമാലയ്ക്കും, എല്‍ത്സാല്‍വോഡോറിനുമൊക്കെ ലഭിക്കുന്നുണ്ട്. അതു സാധാരണ ജനങ്ങള്‍ക്കു പ്രയോജനപ്പെടാതെ നേതാക്കളുടെ കീശയിലേക്കു പോവുമ്പോള്‍ ആ ജനം വീണ്ടും അമേരിക്കന്‍ ടാക്‌സ്‌പേയേഴ്‌സിനു ബാധ്യതയാവുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന ധാരാളം അമേരിക്കന്‍ പൗരന്മാര്‍ ഇവിടെയുമുണ്ടെന്നുള്ളതും ആരും മറക്കരുത്.

ഈ കാരവാന്റെ കൂട്ടത്തില്‍ ഐസിസ്, എം.എസ്-13 (എം.എസ്-13 എന്‌സാല്‍വഡോറിലെ വലിയ സാമ്പത്തിക സ്രോതസ് ഉള്ള ഒരു മാഫിയ സംഘടനയാണ്), ഇറാന്റെ പരിശീലനം ലഭിച്ച ഭീകരരൊക്കെയുണ്ടെന്നുമാണല്ലോ ചില മാദ്ധ്യമ ഭാഷ? ഈ രാജ്യത്തിന്റെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയതുമൂലം എങ്ങനെ ഈ രാജ്യത്തു കടന്നുകൂടാമെന്നു കിണഞ്ഞുപരിശ്രമിക്കുന്നവര്‍ ധാരാളം ഉണ്ട്. കാരണം ഈ രാജ്യത്തെ നശിപ്പിക്കുക എന്നുള്ള ഒരേ ഒരു മോഹവുമായി നടക്കുന്ന ക്ഷുദ്രശക്തികള്‍ ധാരാളം ഇന്ന് ഈ ഭൂമുഖത്തുണ്ട്. കാട്ടിലെ കുയിലിന്‍ കൂട്ടില്‍ പണ്ടു കാക്കകൊണ്ടു മുട്ടയിട്ട പോലെ കാരവാന്‍ എന്ന കുയിലിന്‍കൂട്ടില്‍ ചില ഭീകരകാക്കകളും കയറിപറ്റാന്‍ സാദ്ധ്യതയുണ്ട്. മനുഷ്യകടത്തുകാര്‍ക്കു പണം കൊടുത്താല്‍ അവര്‍ ഏതു രാജ്യക്കാരനേയും ഏതു രാജ്യത്തേക്കും കടത്തിവിടും.

സെപ്തംബര്‍ പതിനൊന്നിനു ശേഷം ഈ രാജ്യം എല്ലാം അല്പം സംശയദൃഷ്ടിയോടെ മാത്രമാണു നോക്കിക്കാണുന്നത്. ആ സംഭവത്തിനുശേഷം നമ്മുടെ എല്ലാവരുടേയും സ്വാതന്ത്ര്യത്തിനു പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ചെറിയകടിഞ്ഞാണ്‍ വീണിട്ടുണ്ട്. ഈ രാജ്യത്തിനിനിയും ഒരു സെപ്തംബര്‍ പതിനൊന്നു ചിന്തിക്കാന്‍ പോലും പറ്റില്ല, നമ്മള്‍ ഇമിഗ്രന്‍സിനും! അപ്പോള്‍ ഒരു ചാന്‍സ് എടുക്കാന്‍ മടിക്കുന്നതില്‍ ഇവരെ കുറ്റം പറയാന്‍ പറ്റുമോ? സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലെ പഴമക്കാര്‍ പറയാറുള്ളത്? ഒരു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇവിടെ കണ്ടിരുന്ന ഒരു ഏകാത്മകതയോ, ഏകാതാനതയോ ഇന്നു കാണാന്‍ കഴിയുന്നില്ല. ഈ രാജ്യത്തെ സര്‍വ്വാത്മനാ സ്‌നേഹിക്കാത്ത ഒരു സമൂഹം കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ ഉണ്ടെന്നുള്ളതു ഒരു നഗ്നസത്യവും അതോടൊപ്പം ഒരു ദുഃഖസത്യവുമാണ്.
ഒരു സാധാരണ അമേരിക്കന്‍ പൗരന്‍  ഇമിഗ്രേഷനെ അങ്ങനെയങ്ങു സപ്പോര്‍ട്ടു ചെയ്യുന്നവനല്ല. അവന്റെ മനസ്സില്‍ ഇമിഗ്രന്‍സു വന്നു അവന്റെ ജോലി തട്ടിയെടുക്കുന്നു എന്ന കാഴ്ചപ്പപ്പാടണു എന്നും, എപ്പോഴും. സമൂഹത്തിലിറങ്ങുമ്പോള്‍ അവര്‍ രാഷ്ട്രീയ-സാമൂഹ്യപ്രേരിതമായി ചിലപ്പോള്‍ പൊതുവേദികളില്‍ ഇമിഗ്രേഷനനുകൂലമായി പ്രതികരിക്കുമെങ്കിലും അകമെ അതലല്ല വാസ്തവം, പ്രത്യേകിച്ചു ഉള്‍നാടന്‍ പട്ടണങ്ങളില്‍ വസിക്കുന്നവര്‍. പണ്ഡിതവരേണ്യനായ നിത്യ ചൈതന്യയതി പറയുന്നതു സായിപ്പ് മനസ്സില്‍ ഉള്ളതു പുറത്തു കാണിക്കാതെ ഇടപെടാന്‍ മിടുക്കനാണെന്നാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ആരാണ് ഒരു ഇല്ലീഗല്‍ ഇമിഗ്രന്റ്? പാവങ്ങളായ, അതായതു സമൂഹത്തിന്റെ അനാസ്ഥമൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ, തങ്ങളുടെ കുഞ്ഞുങ്ങളുടെ ദയനീയത തളംകെട്ടിയ കണ്ണുകളില്‍ നോക്കിയിട്ടു എങ്ങനെയും ജീവിക്കുക എന്ന ഒരേ ഒരു ആഗ്രഹവും ഹൃദയത്തില്‍ പേറി, കല്ലും മുള്ളും നിറഞ്ഞ കാടുകള്‍ താണ്ടി അതിര്‍ത്തിയിലേക്കു ഓടുന്നവര്‍, സ്വരാജ്യത്തു കൊല്ലും കൊലയും നിത്യസംഭവമായിരിക്കുന്ന ദിനരാത്രങ്ങളില്‍ വെടിയൊച്ച മാത്രം കേട്ടുറങ്ങി നേരം വെളുപ്പിക്കുന്നവര്‍, മനുഷ്യക്കടത്തുകാര്‍ക്കു (കയോട്ടികള്‍) പണം കൊടുത്തു ഒരു രാജ്യത്തെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ടു നിയമരഹിതരായിവരുന്നവര്‍, ഗഞ്ചാവും, ഡ്രഗ്‌സിന്റെയും അനധികൃത വിപണനം നടത്തി ഈ രാജ്യത്തിന്റെ യുവ മനസ്സിനെ റേപ്പു ചെയ്യുന്നവര്‍, ടൂറിസ്റ്റാണെന്ന വ്യാജേന ഗര്‍ഭിണികളായി വന്നു കുഞ്ഞുങ്ങള്‍ക്കു ഇവിടെ ജന്മം നല്‍കി കുട്ടികള്‍ക്കു പൗരത്വം ഉറപ്പാക്കുന്നവര്‍...ഇങ്ങനെ പോവുന്ന ആ നീണ്ട നിര.

ഇനിയും അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനു മുമ്പു ഈ രാജ്യത്തു 'അകപ്പെട്ട' ഏകദേശം പതിനഞ്ച്-ഇരുപതു മില്യന്‍ നിയമരഹിതരായി കഴിയുന്ന, സമാധാനപരമായി ജോലി ചെയ്തു, ടാക്‌സ് കൊടുത്തു (യേസ്, ഇവരില്‍ ചിലര്‍ ടാക്‌സ് കൊടുക്കുന്നവരാണ്) കുടുംബം പോറ്റുന്നവര്‍ക്കു ആദ്യമെ എന്തെങ്കിലും നിയമാനുകൂല്യങ്ങള്‍ കൊടുക്കുക എന്നതു മനുഷ്യത്വപരമായ ഒരു കാര്യമാണ്.
ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുക്കുമെന്നു ശഠിക്കുന്നതു ബാലിശമാണ്. പല അമേരിക്കന്‍ പ്രശ്‌നങ്ങളും നായരു പിടിച്ച പുലിവാലാണ് എന്നു പറയാതിരിക്കാനും വയ്യ. ഇല്ലീഗല്‍സിനെ പോറ്റുക വഴി ഒരു വര്‍ഷം നൂറ്റിപതിമൂന്നു ബില്യന്‍ ഡോളര്‍ അതായതു ആയിരത്തി ഒരുനൂറ്റി പതിനേഴ് ഡോളര്‍ ഒരു അമേരിക്കന്‍ പൗരന്റെ പോക്കറ്റില്‍ നിന്നും അവനറിയാതെ ചോര്‍ന്നു പോവുന്നുണ്ട്. അതു ഇനിയും കൂടാനേ വഴിയുള്ളൂ. ഇന്നത്തെ സാഹചര്യത്തില്‍ ഏഴു ലക്ഷം ഇല്ലീഗല്‍സ് ഒരു വര്‍ഷം വന്നു ചേരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റം എന്ന ഈ വയ്യാവേലി ഇല്ലാതെ ഈ രാജ്യത്തിനു മുമ്പോട്ടു പോവാനും പറ്റില്ല. അതിന്റെ കൂടെ സീറോ പോപ്പുലേഷന്‍ ഗ്രോത്ത് എന്നൊരു ഘടകവും ഇവര്‍ക്കു ചിന്തിക്കേണ്ടതായിട്ടുണ്ട്. 

ഒരു സ്‌റ്റേറ്റിന്റെ ട്രാഫിക് നിയമം പോലും തെറ്റിച്ചാല്‍ പൗരനായാലും, ഇമിഗ്രന്റായാലും പിടിക്കപ്പെട്ടാല്‍ പിഴയുണ്ട്, ചിലപ്പോള്‍ ജയില്‍ശിക്ഷയുമാവാം. എന്നാല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ പരമോന്നത നിയമം ലംഘിച്ചു അതിര്‍ മറി കടന്നുവരുന്നവര്‍ക്കു ഒരു ശിക്ഷയും ലഭിക്കാതെ, അതേ സ്റ്റേറ്റു ഗവണ്‍മെന്റു തന്നെ പരിരക്ഷ നല്‍കി അവര്‍ക്കു വേണ്ട എല്ലാ ആനുകൂല്യങ്ങളും കൊടുക്കുന്ന ഒരുവക ചിറ്റമ്മനയം ഒരു നിയമവാഴ്ചയുള്ള പരിഷ്‌കൃത ലോകത്തു നടത്തുന്നത് ഒരുവനു മനസ്സിലാക്കാന്‍ വിഷമമാണ്. ഇമിഗ്രേഷന്‍ പോലീസിനെ ഭയന്നു ഒളിച്ചുകഴിഞ്ഞിരുന്ന ഒരു വലിയ സമൂഹം പൊതു നിരത്തില്‍ ഇറങ്ങി 'അവകാശങ്ങള്‍ക്ക്' വേണ്ടി മുദ്രാവാക്യം വിളിക്കുന്നതും കഴിഞ്ഞ വര്‍ഷം കാണാനിടയായി.

ട്രമ്പ് വലിയ മതില്‍ കെട്ടാന്‍ പോവുന്നു എന്ന വാര്‍ത്ത ഇന്നു ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതങ്ങനെ സംഭവിച്ചാല്‍ പിന്നെ ഇല്ലീഗലായി അതിര്‍ത്തി ചാടി കടക്കുക എന്നു പറയുന്നതു അത്ര നിസാരകാര്യമല്ല. പടി അടയ്ക്കുന്നതിനു മുമ്പു എങ്ങനെയും ആ കടമ്പ ഒന്നു കടന്നുകിട്ടുക എന്നതായിരിക്കുമല്ലോ ഈ കാരവാന്റെ 'ന്യായവാദം'.

ഇന്നു ഒരു കൂട്ടര്‍ വിശ്വസിക്കുന്നു രാജ്യത്തിനെന്തിനു ഒരു അതിര്‍വരമ്പ് എന്ന്. ഒരു വക ഗ്ലോബലിസ്റ്റ് സിദ്ധാന്തം! നല്ല ഒരു വീടു പണിതിട്ടു അതില്‍ താമസമുറപ്പിച്ചിട്ട് അതിനു കതകു വേണ്ട എന്നു പറയും പോലെ. മുന്‍ പ്രസിഡന്റുമാരായ ബില്‍ക്ലിന്റണും, ബുഷും, ഒബാമായുമൊക്കെ ഒരു വക 'ന്യൂ വേള്‍ഡ് ഓര്‍ഡറില്‍' വിശ്വസിക്കുന്നവരാണല്ലോ? കൂടാതെ ഗ്ലോബലിസത്തിനു പ്രചുരപ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയുമാണല്ലോ ഇന്ന്?

നിയമരഹിത കുടിയേറ്റം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല; പ്രത്യുത ലോകത്തിന്റെ തന്നെ ആകമാന പ്രശ്‌നമാണ്. ഒരു രാജ്യത്തിനു തന്നെ അതിനൊരു പരിഹാരം കാണാന്‍ വിഷമമാണ്. ട്രമ്പ് കാരവാനെതിരെ ശക്തമായ നടപടി എടുക്കുന്നതിനു അദ്ദേഹത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇതു ട്രമ്പിന്റെ കാലത്തു മാത്രം ഉണ്ടായ ഒരു പ്രശ്‌നമല്ല, പണ്ടത്തെ പ്രശ്‌നങ്ങളുടെ പിന്തുടര്‍ച്ചയാണ്. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഇല്ലീഗല്‍സിനെ ഡീപോര്‍ട്ടു ചെയ്തതു ഒബാമാ തന്നെയാണ്. രണ്ടായിരത്തിഒന്‍പതിനും രണ്ടായിരത്തിപതിനാറിനും ഇടയില്‍ രണ്ടരമില്യണ്‍ പേരെ ഒബാമാ തന്നെ പുറത്താക്കി. അതു സ്വയമെ തന്നെ നാടുവിട്ടവരെ കൂടാതെയുള്ള കണക്കാണു എന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതാം നൂറ്റാണ്ടിലെ പ്രസിഡന്റുമാര്‍ എല്ലാവരും കൂടി ഡീപോര്‍ട്ടു ചെയ്ത സംഖ്യയിലും കൂടുതല്‍ ഒബാമ ഡീപോര്‍ട്ടു ചെയ്തതിനാല്‍, അദ്ദേഹം 'ഡീപോര്‍ട്ടര്‍ ഇന്‍ ചീഫ്' എന്ന ഓമന പേരിനും അര്‍ഹനായത്രേ!

ഇന്നു ഇല്ലീഗല്‍ ഇമിഗ്രന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിനേതാക്കള്‍ ഘോരഘോരം പ്രസംഗങ്ങള്‍ നടത്തുകയാണ്. അവര്‍ക്കെല്ലാം തങ്ങളുടെ വിജയം ഉറപ്പാക്കണം! ഇവിടെയെല്ലാം ഒരിക്കലും വിജയിക്കാത്ത ഒരു കൂട്ടം മനുഷ്യരുണ്ട്- പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവം കുറെ മനുഷ്യര്‍. അവരെ കാരവാനന്നോ, ഇല്ലീഗല്‍സ് എന്നോ എന്തു വേണമെങ്കിലും വിളിക്കാം.
**********

ഇമിഗ്രേഷന്‍: അമേരിക്ക ഇന്ന് (മൂന്നാം പുറം -വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
Join WhatsApp News
Boby Varghese 2018-11-13 06:52:19
In 2013, President Obama in his state of the union message declared that " real immigration reform" means strong border security, learning English, and " going to the back of the line behind folks trying to come here legally". Senator Schumer said " illegal immigration is wrong, plain and simple". Today, Democrats and their media supporters purposely avoid terms "legal" or "illegal". The Democrats want a permanent underclass in this country to insure their victory in elections.
A striking number of billionaires of both parties, like Bloomberg, Koch Brothers. Zuckerberg, Murdoch, Bill gates etc support open borders to ensure cheap labor.Their children don't go to the overburdened public schools or experience the swamped social services.
The Roman empire was destroyed from within. The Democrats want to transform America into sanctuary nation.
Insight 2018-11-13 23:26:48
 അമേരിക്കയിലെ വെളുത്ത റിപ്പബ്ലിക്കൻ തംപുറത്താക്കന്മാരുടെ ആപ്പിൾ തോട്ടത്തിലും ഓറഞ്ചു തോട്ടത്തിലും മുന്തിരി തോട്ടത്തിലും വിളവെടുപ്പിന് പാവം പിടിച്ച മെക്സിക്കനല്ലാതെ ബോബിയെ പോലുള്ള ബില്ല്യണേഴ്‌സ് ജോലിക്ക് പോകുമോ ? ബോബിയെപ്പോലുള്ളവരുടെ കൊട്ടാര സദൃശമായ വീട് പണിയാൻ ആരു പോകും ?  ഇവിടുത്തെ പൊരിവെയിലിൽ റോഡുപണിയാൻ ആര് പോകും ? വെളുമ്പൻ പോകുമോ? കറമ്പൻ പോകുമോ ? ഇൻഡ്യാക്കാരു പോകുമോ?  ഇന്ത്യയ്ക്കാരുടെ വീടിന്റ മുറ്റത്തെ പുല്ലു വെട്ടാൻ ആരും പോകും ? എന്റെ ബോബി, വിവരക്കേട് വിളിച്ചു പറഞ്ഞോണ്ടിരിക്കാതെ .  ഈ രാഷ്ട്രത്തിന്റെ  പുരോഗതിക്ക് ജോലിക്കാരെ ആവശ്യമാണ് . അതിന് ഗസ്റ്റ് വർക്കർ വിസാ കൊടുത്ത ഈ പ്രശനം പരിഹരിക്കാം എന്നേയുള്ളു . ഇതിന് പാർട്ടിസാൻ ബില്ല് അവതരിച്ചപ്പോൾ അതിനെ പുറം കാലുകൊണ്ട് ട്രംപ് തട്ടി തെറിപ്പിച്ചത്, അയാൾക്ക് ഇമൈഗ്രെഷൻ പ്രശ്നം കാണിച്ചു നിങ്ങളെ പോലെ വിവരം എന്നത് വഴിപോകാത്തവന്മാരുടെ വോട്ടു വാങ്ങി അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കണം . ഇമൈഗ്രെഷൻ പ്രശ്സനം ഇന്നും ഇന്നലെയും ഉണ്ടായതല്ല .  1986 ൽ റീഗൻ ആംനസ്റ്റി പ്രോഗ്രാം സ്റ്റാർട്ട് ചെയ്ത്, ഒബാമ DACA ആരംഭിച്ചു (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽ ) ഇങ്ങനെ ഓരോ പ്രസിഡന്റുമാരും ഇത് തുടർന്നു കൊണ്ടേ ഇരിക്കും . ലവർക്കറിയാം ഈ രാജ്യത്തിന്റെ പുരോഹതിക്ക് ലേബർ ഫോഴ്സ് ആവശ്യമാണ് .   ചുമ്മാതെ റിപ്പബ്ലിക്കാനാണ് ,  കൺസെർവറ്റിവാണു, ട്രമ്പാണ് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ നേതാവ്, ബ്ലൂം ബെർഗും, കൊച്ചു ബ്രതെഴ്സും , ബിൽഗേറ്റും ഒക്കെ പൊട്ടന്മാർ അവർക്ക് ഒന്നും അറിയില്ല എന്നൊക്ക വിവരക്കേട് അടിയ്ക്കടി എഴുതി സ്വയം എന്തിന് മറ്റുള്ളവരെ വിവരമില്ലാത്തവൻ എന്ന് അറിയിക്കുന്നത് ?  ആരോ ഇവിടെ എഴുതിയത് പോലെ . The only true wisdom is knowing that  you know nothing." - Socrates

മിണ്ടാതിരുന്നാൽ തങ്കക്കു കൊള്ളാം . മിണ്ടിക്കൊണ്ടിരുന്നാൽ ഞങ്ങൾക്ക് പണി ആകും 

Emigrant 2018-11-15 12:43:59

Democrats  are  cry  babies,   they  want  to  torture  the  entire  welfare funds.  Look  at the states  were  Demos  are  in  control,  how  much  revenue  those  states  makes  from  working  immigrants  ,   every  year  there  spending  budget  is  short,   trying  to get  more  money  from  working  people,  what  they  do  ,  talk  bull shit  and  enjoy  all the  resources. 


Alert 2018-11-15 13:47:57
It is Blue wave man and nobody can stop it. All Trump's fault.  
News 2018-11-15 14:45:43

Trumps America

2,550 US citizens applied for asylum in Canada in 2017. That's more than 6 times as many as in 2016

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക