Image

വിധിക്കു സ്റ്റേ ഇല്ല. ഇനി പരിഗണിക്കുക മണ്ഡലകാലം കഴിഞ്ഞ്

Published on 13 November, 2018
വിധിക്കു സ്റ്റേ ഇല്ല. ഇനി പരിഗണിക്കുക മണ്ഡലകാലം കഴിഞ്ഞ്
ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ ജനുവരി 22-നു തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.ഈ മണ്ഡലകാലം കഴിഞ്ഞ ശേഷമാണ് വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുക.

വിധിക്കു സ്റ്റേ ഇല്ലെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. വിധിക്കെതിരെ സമര്‍പ്പിച്ച 49 ഹര്‍ജികള്‍ പരിഗണിച്ചു.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡും അടക്കം കക്ഷികള്‍ക്കെല്ലാം നോട്ടീസയക്കും. സുപ്രീംകോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ ഈ വിവരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ രോഹിങ്ങ്ടണ്‍ നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ച് തന്നെയാണ് ജനുവരി 22ന് തുറന്നകോടതിയില്‍ ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

കോറ്റതി വിധി വിജയമായാണു ബി.ജെ.പി. അര്‍.എസ്.എസ് വിഭാഗങ്ങള്‍ വിലയിരുത്തിയത്. അതേ സമയം വിധി പഠിച്ച് തെരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി
വിധിക്കു സ്റ്റേ ഇല്ല. ഇനി പരിഗണിക്കുക മണ്ഡലകാലം കഴിഞ്ഞ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക