Image

സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

Published on 13 November, 2018
സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപ്പരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനി ഇക്കാര്യത്തില്‍ കൂട്ടായിട്ടുള്ള ആലോചനകള്‍ നടത്തേണ്ടതായിട്ടുണ്ട്.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധി എന്തായാലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സര്‍ക്കാരിന്റെയും നിലപാട്. 

സുപ്രീംകോടതിയുടെ തീരുമാനം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും, സുപ്രീംകോടതിയുടെ പുതിയ തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വിധി പുന:പരിശോധിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ സാഹചര്യവും നേരത്തെയുള്ള സാഹചര്യവും ഒന്നുതന്നെയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക