Image

യുവതികളെ പ്രവേശിപ്പിക്കുന്നത്‌ നിയമ വിദഗ്‌ദ്ധരുമായി ആലോചിച്ച ശേഷമെന്ന്‌ മുഖ്യമന്ത്രി

Published on 13 November, 2018
യുവതികളെ പ്രവേശിപ്പിക്കുന്നത്‌ നിയമ വിദഗ്‌ദ്ധരുമായി ആലോചിച്ച ശേഷമെന്ന്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലകാലത്തെ യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ നിയമവിദഗ്‌ദ്ധരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്‌ സംബന്ധിച്ച്‌ നേരത്തെ പുറപ്പെടുവിച്ച വിധിക്ക്‌ സ്‌റ്റേയില്ലെന്ന്‌ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. 10നും 50നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി തുടരുമെന്നാണ്‌ താന്‍ മനസിലാക്കുന്നത്‌. മറ്റ്‌ കാര്യങ്ങള്‍ കൂടുതല്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ തീരുമാനം പരിശോധിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും, സുപ്രീംകോടതിയുടെ പുതിയ തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക