Image

ദൈവം ശിക്ഷ നടപ്പാക്കിയതായി സനല്‍ കുമാറിന്റെ ഭാര്യ വിജി

Published on 13 November, 2018
ദൈവം ശിക്ഷ നടപ്പാക്കിയതായി സനല്‍ കുമാറിന്റെ ഭാര്യ വിജി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൈവം ശിക്ഷ നടപ്പാക്കിയതായി സനല്‍ കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.

ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം ആരംഭിച്ചത്. ഞങ്ങളുടെ പ്രാര്‍ഥന തുടങ്ങിയപ്പോള്‍ തന്നെ ദൈവം ശിക്ഷ നടപ്പിലാക്കിയെന്ന് സഹോദരി പറഞ്ഞു. ഇതില്‍ കൂട്ടുപ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ കൊടുക്കണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രതികരണം വരുന്നത് വരെ ഉപവാസ സമരവുമായി മുന്നോട്ട് പോകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക