Image

'രാക്ഷസന്' തിയ്യറ്ററില്‍ കൈയടി, നായകന് വിവാഹമോചനം

Published on 13 November, 2018
'രാക്ഷസന്' തിയ്യറ്ററില്‍ കൈയടി, നായകന് വിവാഹമോചനം

തമിഴ് നടന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. വിഷ്ണു നായകനായ രാക്ഷസന്‍ തിയ്യറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് ഈ വിവാഹമോചന വാര്‍ത്ത പുറത്തുവരുന്നത്. 

വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും എങ്കിലും മകന്റെ രക്ഷിതാക്കളായി തുടരുമെന്നും വിഷ്ണു കുറിപ്പില്‍ പറയുന്നു . 

'പ്രിയപ്പെട്ട സുഹൃത്തുക്കളെ അഭ്യുദയകാംക്ഷികളെ,

ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങളുടെ പ്രഥമ പരിഗണന.

ഞങ്ങള്‍ ഒരുമിച്ച് മനോഹരമായ കുറേ വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് തുടര്‍ന്ന് പോകും. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു'വിഷ്ണു കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക