Image

'അറിവടയാള’ത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയയുടെ അംഗീകാരം

Published on 13 November, 2018
'അറിവടയാള’ത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയയുടെ അംഗീകാരം
 

മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികളുടെ മനസുകീഴടക്കിയ കലാ വിസ്മയം അറിവടയാളത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയയുടെ ആദരവ്. ജീവിത തിരക്കുകള്‍ക്കിടയില്‍ രണ്ടുമാസത്തെ നീണ്ട തയാറെടുപ്പുകള്‍ക്കിടയില്‍ മെല്‍ബണിലെ ഒരുപറ്റം കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്നായിരുന്നു അറിവടയാളം. കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഡോ. സാംകുട്ടി പട്ടംകരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. സംഗീതം നിര്‍വഹിച്ചത് വിമല്‍ പോളാണ്. ആക്ടിവ് തിയറ്റര്‍ മെല്‍ബണാണ് 'അറിവടയാളം' അവതരിപ്പിച്ചത്.

ഈ നാടകം ഒരു വന്‍ വിജയമാക്കുന്നതിന് ചുക്കാന്‍ പിടിച്ച ഡോ. സാംകുട്ടി പട്ടംകരിയെ പ്രവാസി മലയാളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍ പൊന്നാട അണിയിച്ചു ആദരിച്ചു. മെല്‍ബണ്‍ മലയാളികളുടെ സ്‌നേഹം മനസ് നിറയ്ക്കുന്നുവെന്നും ഈ നാടകത്തിന്റെ പൂര്‍ണതയ്ക്കായി അഹോരാത്രം പ്രയ്തനിച്ച ഈ കലാകാരന്മാരാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയതെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്‌ട്രേലിയയില്‍ നിന്നും ഈ ആദരവ് ഏറ്റുവാങ്ങുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഡോ. സാംകുട്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

അറിവടയാളം വിജയകരമാക്കിയ മുഴുവന്‍ കലാകാരന്മാര്‍ക്കുമുള്ള അംഗീകാരമായി, പ്രവാസി മലയാളി ഫെഡറേഷന്‍ ട്രഷറര്‍, അജിഷ് രാമമംഗലം മൊമന്റോ സമ്മാനിച്ചു. ആക്ടിവ് തിയറ്റര്‍ മെല്‍ബണ്‍ പ്രസിഡന്റ് അനു പി. ജോസ്, ട്രഷറര്‍ മധു പി. എന്‍, നായക കഥാപാത്രത്തെ അവതരിപ്പിച്ച സുനു സൈമണ്‍ തുടങ്ങിയവര്‍ ആശംസകളറിയിച്ചു. 

സന്തോഷ് തോമസ് സ്വാഗതവും ജോബിന്‍ താഴത്തുകുന്നപ്പള്ളില്‍ നന്ദിയും അര്‍പ്പിച്ച സമ്മേളനത്തില്‍, ജോമോന്‍ കുളഞ്ഞിയില്‍, അശ്വതി രാമന്‍, അജിത് കുമാര്‍, വിമല്‍ പോള്‍, ആഷ് ലി ജോണ്‍, ഷാജി കൊച്ചുവേലിക്കകം തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: തോമസ് ജേക്കബ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക