Image

അപകടത്തില്‍ മരിച്ച മറിയാമ്മ തോമസിനും പൗത്രിക്കും അന്ത്യാഞ്ജലി

Published on 13 November, 2018
അപകടത്തില്‍ മരിച്ച മറിയാമ്മ തോമസിനും പൗത്രിക്കും അന്ത്യാഞ്ജലി
ന്യു ജെഴ്സി: ചെസ്റ്ററില്‍ കാറപകടത്തില്‍ മരിച്ച മറിയാമ്മ തോമസിന്റെയും (തങ്കമ്മ- 73) മകളുടെ പുത്രി സോഫിയയയുടെയും (5) പൊതുദര്‍ശനത്തിലും ഇന്ന് (ചൊവ്വ) നടന്ന സംസ്‌കാര ശൂശ്രൂഷയിലും വന്‍ ജനാവലി പങ്കെടുത്തു.

മറിയമ്മ തോമസിന്റെയും ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് സി. തോമസിന്റെയും കര്‍മ്മമണ്ഡലമായിരുന്ന ഈസ്റ്റ് ബ്രണ്‍സ്വിക്കിലെസെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചിലായിരുന്നു തിങ്കളാഴ്ച വൈകിട്ട് പൊതുദര്‍ശനം. 1500-ലേറെ പേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. റവ. വര്‍ഗീസ് മാത്യു, ഡോ. സാമുവല്‍ തോമസ് എന്നിവര്‍ നേത്രുത്വം നല്കി.

ചെസ്റ്ററിലെ ഫ്യൂണറല്‍ ഹോമിലായിരുന്നു സംസ്‌കാര ശുശ്രൂഷ. അവിടെയും നിരവധി പേര്‍ പ്രാര്‍ഥനാനിരതരായെത്തി. രണ്ടിടത്തും പോലീസും ഫയര്‍ മാര്‍ഷല്മാരും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍സജീവമായുണ്ടായിരുന്നു

മുത്തശിയുടെയും കൊച്ചു മകളുടെയുംഒരുമിച്ചുള്ള അന്ത്യയാത്ര ഏവരെയും കണ്ണീരിലാഴ്ത്തി.

അപകടത്തില്‍ പരുക്കേറ്റ സി. തോമസ് ഗുരുതര നില തരണം ചെയ്തു എന്നാണറിയുന്നത്. വെണ്മണി ചേരിയില്‍ കുടുംബാംഗമാണു തോമസ്. എരുമേലി കിഴക്കെപ്പള്ളില്‍ (പൂതിയോട്ട്) കുടുംബാംഗമാണു മറിയാമ്മ തോമസ്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്കു 3: 30-നാണ് അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ ചെസ്റ്ററില്‍ വച്ച് ഫര്‍ണസ് റോഡില്‍ നിന്നു റൂട്ട് 206-ലേക്ക് ഇടത്തോട്ടു തിരിയുമ്പോള്‍ ട്രാക്ടര്‍ ട്രെയ്‌ലര്‍ വന്നിടിക്കുകയായിരുന്നു. മുപ്പതുകാരനായ കൈല്‍ വെസ്റ്റെന്‍ബെര്‍ഗിനു പരുക്കെറ്റിട്ടില്ല. ട്രാഫിക് ലൈറ്റ് ഇല്ലാത്ത ഇവിടെ അപകടം മിക്കപ്പോഴും ഉണ്ടാകുന്നു. ഈ സംഭവം കൂടി ആയപ്പോള്‍ ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി സ്ഥലവാസികള്‍ സംഘടിച്ചിട്ടുണ്ട്.

ഇവരുടെ പുത്രി അറ്റോര്‍ണി ടിനി തോമസിന്റെ പുത്രിയാണു സോഫിയ. മറ്റു മക്കള്‍: മിനി, ജിബി
അപകടത്തില്‍ മരിച്ച മറിയാമ്മ തോമസിനും പൗത്രിക്കും അന്ത്യാഞ്ജലിഅപകടത്തില്‍ മരിച്ച മറിയാമ്മ തോമസിനും പൗത്രിക്കും അന്ത്യാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക