Image

പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 13 November, 2018
പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചാരിറ്റി കോര്‍ഡിനേറ്ററും പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച് ബോര്‍ഡ് മെമ്പറും കൂടിയായ സോമന്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച്ചും പ്ലെയിന്‍ഫീല്‍ഡ് സൂപ്പ് കിച്ചനും സംയുക്തമായി സംഘടിപ്പിക്കുന്ന “ഷൂ കളക്ഷന്‍ െ്രെഡവില്‍ “ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കാളികളാകുന്നു.

പുതിയതോ മിതമായി ഉപയോഗിച്ചതോ ആയ എല്ലാത്തരം ഷൂസുകളും സംഭാവനായി സ്വീകരിക്കുന്നു .പ്ലെയിന്‍ഫീല്‍ഡ് സൂപ്കിച്ചന്റെയും പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച് ആഫ്റ്റര്‍ സ്കൂള്‍ ആന്‍ഡ് ഇംഗ്ലീഷ് ലാംഗ്വേജ് ലേര്‍ണിംഗിന് വേണ്ടിയുള്ള ധന സമാഹരണാര്‍ത്ഥമാണ് ഈ ഷൂ ഡ്രൈവ്

പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച് 2500 ഷൂസുകള്‍ സമാഹരിക്കുമ്പോള്‍ അവര്‍ക്കു സംഭാവനയായി $1000 ലഭിക്കും .”Funds2orgs “ എന്ന സംഘടന സമാഹരിക്കുന്ന ഷൂസുകള്‍ എടുക്കുകയും ഘാന, ഹെയ്തി , ഇന്ത്യ ,ഇന്തോനേഷ്യ , ഹോണ്ടുറാസ് , ടാന്‍സാനിയ , ടോഗോ , നിക്കരഗവാ തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യുകയും ഇ ഷൂസുകള്‍ വില്‍ക്കുന്നത് വഴി അവര്‍ക്കു സാമ്പത്തികമായും വ്യവസായികമായും സുസ്ഥിരമായ അവസരങ്ങള്‍ നല്‍കാനും നിലനിര്‍ത്താനും കഴിയും .

അഭയം തേടി വരുന്നവരെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചുട്ടുള്ളവരാണ് അമേരിക്കന്‍ ജനത .അതുകൊണ്ടു തന്നെ നാം ഇവിടെ നിന്നും നേടുന്ന ഓരോ സൗഭാഗ്യത്തിനും ഈ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു .ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നത് ധാര്‍മികമായ ഒരു ഉതിരവാദിത്വവമായി കരുതുന്നു എന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി പറഞ്ഞു .

ഷൂ കളക്ഷന്‍ ബോക്‌സ് 2018 നവംബര്‍ 30 വരെ 1.
St. Thomas Syro-Malabar Catholic Church
508 Elizabeth Ave, Somerset, NJ 08873
2.St Stephens Marthoma Church East Brunswick,NJ
423 Dunhams Corner Rd, East Brunswick, NJ 08816
3.St George Malankara Syrian Orthodox Church, 611 Roosevelt Ave,Carteret, New Jerseyഎന്നീ ദേവാലയങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ് .

നവംബര് 30 നു മുമ്പായി എല്ലാവരും കളക്ഷന്‍ സെന്റേഴ്‌സില്‍ സംഭാവന ചെയ്യാനുള്ള ഷൂസുകള്‍ നല്‍കണമെന്ന് സോമന്‍ ജോണ്‍ തോമസ് അറിയിച്ചു.
പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക