Image

വാഹനാപകടത്തില്‍ മരണപ്പെട്ട ബഷീര്‍ തൃത്താലയുടെ കുടുംബത്തിന് ധനസഹായം കൈമാറി.

Published on 14 November, 2018
വാഹനാപകടത്തില്‍ മരണപ്പെട്ട ബഷീര്‍ തൃത്താലയുടെ കുടുംബത്തിന്  ധനസഹായം കൈമാറി.
റിയാദ്: കഴിഞ്ഞ മാസം സൗദിയിലെ ദമ്മാമില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് തൃത്താല സ്വദേശിയും റിയാദിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരനുമായിരുന്ന ബഷീര്‍ തൃത്താല കുടുംബ സഹായവും അനുസ്മരണയോഗവും റിയാദിലെ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാരുടെ കൂട്ടായ്മയായ  ന്യൂ മല്ലൂസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് ജോര്‍ജ് തൃശ്ശൂര്‍ അധ്യക്ഷത  വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അയൂബ് കരപ്പടന്ന, ഡൊമിനിക്, , എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്തൃശ്ശൂര്‍ ,സജീര്‍ തിരുവനന്തപുരം മുസ്തഫ മഞ്ചേരി , ഷാഫി  മൂര്‍ക്കനാട്, ഫൈസല്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു, മുഹമ്മദ് ഷാ വെഞ്ഞാറമൂട് സ്വാഗതവും,ജോജു തൃശ്ശൂര്‍ നന്ദിയും  പറഞ്ഞു.

വാഹനാപകടത്തില്‍ മരണപ്പെട്ട ബഷീര്‍ തൃത്താലയുടെ കുടുംബത്തിന്  ധനസഹായം കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക