Image

ക്‌നാനായ യുവജന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

Published on 07 April, 2012
ക്‌നാനായ യുവജന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
ചിക്കാഗോ: ക്‌നാനായ എന്‍ഡോഗമി പ്രശ്‌നത്തില്‍ ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന ലക്ഷ്യം ഉന്നയിച്ചുകൊണ്ട്‌ ചിക്കാഗോയില്‍ യുവജന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആയി ജയ്‌സണ്‍ ഒളിയില്‍, ജനറല്‍ കണ്‍വീനര്‍ ആയി സിറില്‍ മാളിയേക്കല്‍തറ എന്നിവരെ തിരഞ്ഞെടുത്തു.

ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ആകുന്ന ഈ പ്രശ്‌നത്തില്‍ വിവേകത്തോടുകൂടി യുവജനങ്ങള്‍ പ്രതികരിക്കണമെന്നും അതിനായി ആഗോള തലത്തില്‍ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുമെന്നും, അതിനു ചിക്കാഗോയില്‍ ഒരു തുടക്കം മാത്രം ആകട്ടെ എന്നും യോഗത്തില്‍ സംസാരിച്ചുകൊണ്ട്‌ ചെയര്‍മാന്‍ ജയ്‌സണ്‍ ഒളിയില്‍ പറഞ്ഞു. ക്‌നാനായ സമുദായം ഇന്ന്‌ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആണെന്നും, ഈ സമുദായത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ ക്‌നാനായ യുവജനങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടു നീങ്ങുമെന്നും ചടങ്ങില്‍ സംസാരിക്കവേ ക്‌നാനായ യുവജന വേദി ഓഫ്‌ ചിക്കാഗോയുടെ പ്രസിഡന്റ്‌ ദീപു കണ്ടാരപള്ളി പറഞ്ഞു.

കെ.സി.സി, കെ.സീ.വൈ.എല്‍ തുടങ്ങിയ സംഘടനകള്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നിലപാട്‌ സ്വാഗതാര്‍ഹം ആണെന്ന്‌ യോഗത്തില്‍ സംസാരിക്കവേ ടിനു പറംകാട്ട്‌ അഭിപ്രായപെട്ടു. യോഗത്തില്‍ ക്‌നാനായ യുവജന വേദി ഓഫ്‌ ചിക്കാഗോയുടെ ആദ്യ പ്രസിഡന്റ്‌ അരുണ്‍ നെല്ലാമറ്റം കെസി.സി, കെ.സി.വൈ.എല്‍ തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ച നിലപാടിന്‌ പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയം യോഗം ഐക്യകണ്‌ഠ്യേന പാസാക്കി. യോഗശേഷം കെ.സി.സി പ്രസിഡന്റ്‌ ജോയ്‌ മുപ്രാപള്ളി, സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌. എം.എല്‍.എ, കെ.സി.വൈ.എല്‍ ജനറല്‍ സെക്രട്ടറി നിഥിന്‍ പുല്ലുകാടന്‍ തുടഞ്ഞിയവരെ ക്‌നാനായ എന്‍ഡോഗമി പ്രശ്‌നത്തില്‍ പിന്തുടര്‍ന്ന നിലപാടുകള്‍ക്കുള്ള പിന്തുണ അറിയിച്ചു.

മറ്റു ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍മാര്‍: ദീപു കണ്ടാരപള്ളി, അരുണ്‍ നെല്ലാമറ്റം, ടിജി വെട്ടികാട്ടില്‍, ടിനു പറംകാച്ച്‌, എബിന്‍ കുളത്തില്‍കരോട്ട്‌, ആശിഷ്‌ അമ്പേനാട്ട്‌, സ്റ്റീഫന്‍ കണ്ടാരപള്ളി, ഷാരു എള്ളങ്കയില്‍, ടിബിന്‍ വിലങ്ങുകല്ലേല്‍.
ക്‌നാനായ യുവജന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക