Image

പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ ചുറ്റി; 24കാരന്‌ ദാരുണാന്ത്യം

Published on 14 November, 2018
 പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ ചുറ്റി; 24കാരന്‌ ദാരുണാന്ത്യം

നെല്ലൂര്‍: പാമ്പാട്ടിയുടെ വാക്കുകേട്ട്‌ പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിന്‌ ദാരുണ അന്ത്യം. 24 കാരന്‍ ജഗദീഷ്‌ ആണ്‌ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ്‌ മരിച്ചത്‌. നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട നഗരത്തില്‍ തിങ്കളാഴ്‌ചയാണ്‌ സംഭവം.

നഗരത്തില്‍ മൂര്‍ഖന്‍ പാമ്പുമായെത്തിയ പാമ്പാട്ടി കാഴ്‌ചക്കാരില്‍ നിന്നും ജഗദീഷിനെ വിളിച്ച്‌ പാമ്പിനെ കഴുത്തിലണിയന്‍ ആവശ്യപ്പെടുകയായിരുന്നു. കഴുത്തില്‍ നിന്നും ജഗദീഷ്‌ പാമ്പിനെ എടുത്ത്‌ പാമ്പാട്ടിക്കു തിരികെ നല്‍കുന്നതിനിടയിലാണ്‌ പാമ്പ്‌ ജഗദീഷിന്റെ കൈയ്യില്‍ കടിച്ചത്‌.

പാമ്പുകടി ഏറ്റാല്‍ അത്‌ പ്രതിരോധിക്കാനുള്ള മരുന്ന്‌ പാമ്പാട്ടി നേരത്തെ ഉപയോഗിച്ചിരുന്നു. എന്നാല്‍ പാമ്പുകടിയേറ്റ ഉടനെ ജഗദീഷ്‌ ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു.

നാട്ടുകാര്‍ ചേര്‍ന്ന്‌ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക