Image

ശബരിമല: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി: റിവ്യൂ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി

Published on 14 November, 2018
 ശബരിമല: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി: റിവ്യൂ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി
ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ ജനുവരി 22നു മുമ്പ്‌ വാദം കേള്‍ക്കണമെന്നാവശ്യം സുപ്രീം കോടതി തള്ളി.

ജനുവരി 22 നു മാത്രമേ റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കൂവെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ വ്യക്തമാക്കി.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയ്‌ക്കെതിരെ 50 പുനപരിശോധനാ ഹര്‍ജികളാണ്‌ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്‌.

നവംബര്‍ 13ന്‌ ഹര്‍ജികള്‍ ഹര്‍ജികള്‍ പരിശോധിച്ച കോടതി ജനുവരി 22 ന്‌ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന്‌ അറിയിക്കുകയായിരുന്നു. അതുവരെ വിധി സ്‌റ്റേ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മണ്ഡല മകരവിളക്കിനു മുമ്പു തന്നെ റിവ്യൂ ഹര്‍ജികളില്‍ തീരുമാനമെടുക്കണമെന്നും റിവ്യൂ ഹര്‍ജികളില്‍ തീരുമാനമാകും വരെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകന്‍ വാക്കാല്‍ ആവശ്യപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക