Image

പമ്പ നവംബര്‍ 24-നു 56 കാര്‍ഡ് ഗെയിം സംഘടിപ്പിക്കുന്നു

ജോര്‍ജ്ജ് ഓലിക്കല്‍ Published on 14 November, 2018
പമ്പ നവംബര്‍ 24-നു 56 കാര്‍ഡ് ഗെയിം സംഘടിപ്പിക്കുന്നു
ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ 56 കാര്‍ഡ് ഗെയിം ടൂര്‍ണ്ണമെന്റ് നവംബര്‍ 24 ശനിയാഴ്ച രാവിലെ 8:00 മുതല്‍ വൈകുന്നേരം 4:00 വരൈ പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍നടത്തുന്നു. (9726 ബസല്‍റ്റന്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ. 19115)

ഫീലിപ്പോസ്‌ചെറിയാനും, മോഡി ജേക്കബും കോഡിനേറ്റഴ്‌സായുള്ള കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 250 ഡോളര്‍, രണ്ടാം സമ്മാനം 150 ഡോളര്‍, മൂന്നാം സമ്മാനം 100 ഡോളര്‍, മറ്റ്ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന് കോഡിനേറ്റര്‍ ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 75 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്തിരിക്കണം

56 കാര്‍ഡ്‌ഗെയിംമില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍(പ്രസിഡന്റ്) 215 873 4365, ഫീലിപ്പോസ് ചെറിയാന്‍ (കോഡിനേറ്റര്‍) 215-605-7310:മോഡിജേക്കബ് (കോഡിനേറ്റര്‍) 215-667-0801ജോണ്‍ പണിക്കര്‍ 215 605 5109 (ജനറല്‍സെക്രട്ടറി): സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267322 8527,അലക്‌സ്‌തോമസ് 215 850 5268,പ്രസാദ്‌ബേബി (പ്രോഗ്രാംകോഡിനേറ്റര്‍) 215 629 6375, രാജന്‍ സാമുവല്‍ (സ്‌പോര്‍ട്‌സ് ആന്റ്‌ഗെയിംസ്)സുധ കര്‍ത്ത 267 575 7333, ജേക്കബ് കോര 267 977 8995
പമ്പ നവംബര്‍ 24-നു 56 കാര്‍ഡ് ഗെയിം സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക