Image

കുവൈത്തില്‍ 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരോധിക്കാനുള്ള നിര്‍ദേശം തള്ളി

Published on 14 November, 2018
കുവൈത്തില്‍ 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ നിരോധിക്കാനുള്ള നിര്‍ദേശം തള്ളി

കുവൈത്ത് സിറ്റി: വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന ട്രാഫിക് കൗണ്‍സിലിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. തീരുമാനം നടപ്പാക്കുന്നതിനുള്ള സമയമായിട്ടില്ലെന്നും താത്കാലികമായി നീക്കി വക്കുകയാണെന്നും മിനിസ്റ്റീരിയല്‍ സര്‍വീസസ് കമ്മിറ്റി വക്താവ് അറിയിച്ചു. 

വാഹനങ്ങളുടെ കാലപ്പഴക്കം മൂലം ഉണ്ടാകുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാകുന്നതടക്കമുള്ള വിപരീത ഫലങ്ങള്‍ പരിഗണിക്കേണ്ടതാണെന്നാണ് തീരുമാനം. താമസിയാതെ ട്രാഫിക് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് നീക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക