Image

ധനികര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണം - രാഹുല്‍ഗാന്ധി

Published on 14 November, 2018
ധനികര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണം - രാഹുല്‍ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് ധാര്‍ഷ്ട്യമാണെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 

ഛത്തീസ്ഗഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു വ്യക്തിക്കോ ഒരു പാര്‍ട്ടിക്കോ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  2014ല്‍ താന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ആന (ഇന്ത്യ) ഉറങ്ങുകയായിരുന്നുവെന്ന് ചെങ്കോട്ടയില്‍നിന്ന് മോദി പ്രസംഗിക്കുമ്പോള്‍, രാജ്യത്തെ ജനങ്ങളെയാണ് അപമാനിക്കുന്നത് രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക