Image

കുവൈത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണം: കുവൈത്ത് കെഎംസിസി കണ്ണൂര്‍

Published on 14 November, 2018
കുവൈത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണം: കുവൈത്ത് കെഎംസിസി കണ്ണൂര്‍

കുവൈത്ത് സിറ്റി: കണ്ണൂര്‍ എയര്‍പോര്‍ട്ടിന് എല്ലാ ഭാവുകങ്ങളും നേരുകയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെ അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം കണ്ണൂര്‍, കാസര്‍ഗോഡ്, കര്‍ണാടക അതിര്‍ത്തി പ്രദേശവാസികളായ കുവൈത്തിലെ പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കും വിധം കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വീസ് എയര്‍ഇന്ത്യ ഉടന്‍ ആരംഭിക്കണമെന്ന് കുവൈത്ത് കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിററി ആവശ്യപ്പെട്ടു. 

മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് തുടങ്ങിയ എയര്‍ ഇന്ത്യ കുവൈത്തിലെ ആയിരക്കണക്കിന് പ്രവാസികളെ നിരാശപ്പെടുത്തിയതില്‍ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ഇന്ത്യ നടപടി സ്വീകരിക്കണമെന്നും കണ്ണൂര്‍ ജില്ല കെഎംസിസി ആവശ്യപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക