Image

ഷെറിന്‍ മാത്യൂസ് കേസില്‍ വിചാരണ അടുത്ത വര്‍ഷം മെയ് 6-നു

Published on 14 November, 2018
ഷെറിന്‍ മാത്യൂസ് കേസില്‍ വിചാരണ അടുത്ത വര്‍ഷം മെയ് 6-നു
ഡാലസ്: ഷെറിന്‍ മാത്യുസ് വധക്കേസില്‍ കൊലക്കുറ്റം ചാര്‍ജ് ചെയ്യപ്പെട്ട വളര്‍ത്തു പിതാവ് വെസ്ലി മാത്യുസിന്റെ വിചാരണ അടുത്ത മേയ് ആറിനു ആരംഭിക്കും. കുറ്റം സമ്മതിച്ച് ശിക്ഷയില്‍ ഇളവ് തേടുന്ന പ്ലീ ഡീലിനു തയ്യാറെങ്കില്‍ അത് മേയ് ഒന്നിനു മുന്‍പ് ചെയ്യണം.

കുട്ടിയെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷ കാട്ടി എന്ന ചാര്‍ജില്‍ ജയിലിലുള്ള ഭാര്യ സിനി മാത്യുസിന്റെ വിചാരണ ജനുവരിയില്‍ തുടങ്ങും.

ഇതേ സമയം കുട്ടികളെ കാണാതായാല്‍ ഏതാനും മണിക്കൂറിനകം പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാക്കുന്ന ഷെറിന്‍സ് ലോപാസാക്കിയെടുക്കുന്നതിനു ലവ് ഓഫ് ജസ്റ്റീസ് ആന്‍ഡ് ഹ്യൂമാനിറ്റി സ്ഥപകരായ ഷനാ പൊടീറ്റും റീനാ ബാനായും ശ്രമം തുടങ്ങി.

ഷെരിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7-നു കാണാതായ ശേഷം 22-നാണു വെസ്ലി കുട്ടിയുടെ മ്രുതദേഹം കാണിച്ച് കൊടുത്തത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക