ന്യൂജേഴ്സി : ന്യൂജേഴ്സി ആസ്ഥാനമാക്കി
പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍
സമ്മാനിക്കുന്ന വാര്‍ഷിക എഡിസണ് പേറ്റന്റ് അവാര്‍ഡിന് ഈ വര്‍ഷം
മലയാളി ശാസ്ത്രജ്ഞ ഡോ സിന്ധു സുരേഷ് അര്‍ഹയായി
പ്രിന്‍സ് ടണ്‍ സീമെന്‍സ് കോര്‍പ്പറേറ്റ് റിസേര്‍ച്ചില്‍ സീനിയര്‍
പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി ചെയുന്ന ഡോ സിന്ധു സുരേഷിന് സ്മാര്‍ട്ട്
ഗ്രിഡ് മേഖലയില്‍ കരസ്ഥമാക്കിയ പേറ്റന്റിനാണ് തോമസ് എഡിസണ് സ്മരണാര്‍ത്ഥം
ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് നേടി കൊടുത്തത്.
നവംബര്‍ ഒന്നാം തീയതി ലിബര്‍ട്ടി സയന്‍സ് സെന്‍ട്രലില്‍ നടന്ന വര്‍ണശബളമായ
ചടങ്ങില്‍ വിജയികള്‍ക്കുള്ള പുരസ്കാരദാന ചടങ്ങുകള്‍ നടന്നു
TKM എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
ടെക്നോളജി (IIT ) എന്നിവടങ്ങളില്‍ എഞ്ചിനീയറിംഗ് ബിരുദവും,
മാസ്റ്റേഴ്സും പൂര്‍ത്തിയാക്കിയ ഡോ സിന്ധു ന്യൂയോര്‍ക്ക്
യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്
കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തും , ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലും ലക്ച്ചറര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
ടഠഋങ വിദ്യാഭ്യാസ മേഖലയില്‍ അതീവതല്പരയായ ഡോ സിന്ധു അനേകം
യൂണിവേഴ്സിറ്റികളിലും , ഗവണ്മെന്റ് ഏജന്‍സിയിലും STEM വിദ്യാഭ്യാസത്തെ
പ്രോഹത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ്
കൊച്ചിന് യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി റെജിസ്ട്രര്‍ ശ്രീ
ജി രാമചന്ദ്രന് പിള്ളയുടെയും , ശ്രീമതി ലീലാമണി അമ്മയുടെയും മകളാണ് .VSSC
എഞ്ചിനീയര്‍ സന്ദീപ് നായര്‍ സഹോദരനാണ്. ന്യൂജേഴ്സിയില്‍ ഭര്‍ത്താവു
സുരേഷിനോടും , മകള്‍ ശ്രുതി ലക്ഷിയോടൊപ്പമാണ് സിന്ധു താമസിക്കുന്നത്
ഡോ സിന്ധു കരസ്ഥമാക്കിയ ഈ അവാര്‍ഡ് മലയാളി സമൂഹത്തിനു ഏറെ അഭിമാനമാണെന്നും
, വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് പ്രചോദനം നല്കുന്ന ഒന്നാണെന്നും
ന്യൂജേഴ്സി /ന്യൂയോര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന വിവിധ
സാംസ്കാരിക/സംഘടന നേതാക്കള്‍ അറിയിച്ചു
വാര്‍ത്ത : ജിനേഷ് തമ്പി