Image

ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടനിലയില്‍

Published on 15 November, 2018
ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും  കൊല്ലപ്പെട്ടനിലയില്‍

ന്യൂഡല്‍ഹി:53കാരിയായ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരിയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍. തെക്കന്‍ ഡെല്‍ഹിയിലെ വസന്ത്‌ കുഞ്‌ജ്‌ മേഖലയില്‍ വ്യാഴാഴ്‌ച രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഫാഷന്‍ ഡിസൈനര്‍ മാല ലഖാനിയും അവരുടെ വീട്ടുജോലിക്കാരിയുമാണു കൊല്ലപ്പെട്ടത്‌. മാലയുടെ മൃതദേഹം അവരുടെ കിടപ്പുമുറിക്കുള്ളിലും ജോലിക്കാരിയുടേതു ലിവിങ്‌ റൂമിലുമാണു കണ്ടെത്തിയതെന്നു പോലീസ്‌ അറിയിച്ചു.

വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെ മായയുടെ വീട്ടില്‍നിന്ന്‌ ശക്തമായ വാദപ്രതിവാദം കേട്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. അറസ്റ്റിലായ മൂന്നുപേരും മാലയ്‌ക്കുവേണ്ടി ജോലി ചെയ്‌തവരാണെന്നു പോലീസ്‌ അറിയിച്ചു. മോഷണശ്രമത്തിനിടെയാണ്‌ കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.


കത്തിക്കുത്തേറ്റാണ്‌ ഇരുവരും മരിച്ചിരിക്കുന്നത്‌. മായയുടെ ശരീരത്തില്‍ ഏഴു മുറിവുകളുണ്ടായിരുന്നുവെന്നാണ്‌ വിവരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക