Image

സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു, പ്രതിപക്ഷം ഇറങ്ങിപ്പോയി

Published on 15 November, 2018
സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു, പ്രതിപക്ഷം ഇറങ്ങിപ്പോയി
സുപ്രീം കോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു.
യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന്‌ നിലപാട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതോടെയാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌.

മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. മുന്നോട്ട്‌ വെച്ച രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌കരിച്ച്‌ പുറത്തിറങ്ങി. ഇതോടെ ശബരിമല പ്രശനം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്‌. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ്‌ യോഗത്തിനെത്തിയതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.

പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന്‌ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെങ്കിലും യുവതീപ്രവേശനത്തിന്‌ സ്‌റ്റേ നല്‍കിയിട്ടില്ല. അതുകൊണ്ട്‌ തന്നെ വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ വിശദീകരിച്ചു. സമവായ നീക്കമെന്ന രീതിയിലായിരുന്നു സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗത്തെ വിലയിരുത്തിയിരുന്നത്‌. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറല്ലെന്നാണ്‌ സൂചന.

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ സാവകാശ ഹര്‍ജി നല്‍കാന്‍ സാധിക്കില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന്‌ പന്തളം കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.

യുവതീപ്രവേശന വിധി നടപ്പാക്കേണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്‌. സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ലെങ്കില്‍ സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവതീപ്രവേശനം വേണ്ടെന്നാണ്‌ യുഡിഎഫ്‌ നിലപാട്‌. വിധിക്ക്‌ സ്‌റ്റേ ഇല്ലെങ്കിലും നടപ്പാക്കേണ്ടെന്ന എന്ന വിചിത്ര നിലപാടാണ്‌ ബിജെപി സ്വീകരിച്ചത്‌.

Join WhatsApp News
Sudhir Panikkaveetil 2018-11-15 08:47:15
മുലക്കരം, മാറ് മറയ്ക്കൽ തുടങ്ങി 
കേരളത്തിന്റെ രസകരമായ ചരിത്രത്തിൽ 
ചേർക്കാൻ ഒരു ആർത്തവ ലഹള കൂടി.
ഇത്രയും ഒച്ചപ്പാടും ജനങ്ങൾ വച്ചിട്ടും 
വിഗ്രഹം ഒന്ന് അനങ്ങുക പോലും ചെയ്തില്ല 
എന്ന് ഒരു വിശ്വാസിയും ചിന്തിക്കുന്നില്ല. 

സ്വവർഗ്ഗ രതി വരുന്നതോടെ സ്ത്രീകൾ 
വേണ്ട എന്ന ലഹളയ്ക്ക് കാത്തിരിക്കാം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക