Image

പാരഡൈസ്: 631 പേരെ കാണാനില്ല; മരണം 63

Published on 15 November, 2018
പാരഡൈസ്: 631 പേരെ കാണാനില്ല; മരണം 63
സാന്‍ ഫ്രാന്‍സിസ്‌കൊ: സ്വര്‍ഗത്തിന്റെ പേരുള്ള പാരഡൈസ് നഗരം ആളിപ്പടര്‍ന്ന അഗ്നിയില്‍  പ്രേതനഗരമായി. 26,000 പേര്‍ താമസിച്ചിരുന്ന നഗരത്തില്‍ ആളനക്കമില്ല. ഇടക്ക് പോലീസും അറ്റ് അധിക്രുതരും വന്ന് ചാരക്കൂമ്പാരത്തിനിടയില്‍ മ്രുതദേഹാവശിഷ്ടങ്ങളുണ്ടോ എന്നു പരിശോധിക്കുന്നു. ശരീര ഭാഗങ്ങള്‍ കിട്ടിയാല്‍ തിരിച്ചറിയാന്‍ വിദഗ്ദ പരിശോധന തന്നെവേണം.

ഒരാഴ്ച കഴിഞ്ഞിട്ടും ഇനിയും കെടുത്താന്‍ കഴിയാത്ത തീയില്‍ ഇതുവരെ 63 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 631 പേരെപ്പറ്റി ഇനിയും വിവരമില്ല.

ക്യാമ്പ് ഫയര്‍ എന്നു പേരിട്ടിരിക്കുന്ന ഈ മഹാദുരന്തം അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ ദുരന്തമായി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയില്‍സാക്രമെന്റോക്കടുത്ത് ബട്ട് കൗണ്ടിയിലാണു പാരഡൈസ്.10,321 കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. 138,000 ഏക്കര്‍ അഗ്നിക്കിരയായി. എന്നിട്ടും 35 ശതമാനം തീ അണക്കാനെ കഴിഞ്ഞുള്ളു.

ഇതേ സമയത്തു തന്നെ സമ്പന്നരും പ്രശസ്തരും താമസിക്കുന്ന മാലിബുവിന്റെ ഒരു ഭാഗം തീയ്ക്കിരയാക്കിയ വുള്‍സി ഫയറില്‍ മൂന്നുപേരും മരിച്ചു. സതേണ്‍ കലിഫോര്‍ണിയയില്‍ ലോസാഞ്ചലസിനടുത്താണിത്.വുള്‍സി ഫയര്‍ 47 ശതമാനം അണയ്ക്കാനായി. 98,362 ഏക്കര്‍ കത്തിയമര്‍ന്നു. 435 കെട്ടിടങ്ങള്‍ കത്തി നശിച്ചു.

ഇലക്ട്രിക് ലൈനില്‍ നിന്നാണ് ക്യാമ്പ് ഫയര്‍ ഉണ്ടായതെന്നാണ് നിഗമനം. അവിടെ വൈദുതി എത്തിക്കുന്നപാസിഫിക് ഗ്യാസ് ആന്‍ഡ് ഇലക്ടിക്കിനെതിരേ ഇതിനകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചത്തലത്തില്‍ അവരുടെ ഓഹരി വിലയും കുറഞ്ഞു.

ഇതേ സമയം പാരഡൈസ് മേയര്‍ ജോഡി ജോണ്‍സിനെതിരെ കടൂത്തവിമര്‍ശനവും ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം ആസൂത്രണം ചെയ്യാനോനടപ്പിലാക്കോനൊ അവര്‍ക്ക് കഴിഞ്ഞില്ലെന്നാണു ആരോപണം. ഏതൊക്കെറോഡുകളിലൂടെ രക്ഷപ്പെടണമെന്നോ നീശ്ചലമായ വഹനങ്ങള്‍ എങ്ങനെ നീക്കം ചെയ്യണമെന്നതോ സംബന്ധിച്ച് അവര്‍ക്കു വ്യക്തമായ ധാരണ ഉണ്ടായിരിന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ താന്‍ രാജി വയ്ക്കില്ലെന്നു ജോണ്‍സ് വ്യക്തമാക്കി. 26,000 പേരെ ഒരേ സമയം പുറത്തെത്തിക്കുക സാധ്യമല്ല. ഇപ്പോഴത്തെതിലും മികച്ച രക്ഷാപ്രവര്‍ത്തന പദ്ധതി സാധ്യവുമല്ല-അവര്‍ പറഞ്ഞു

വന്‍ ദുരന്തമായി തീപിടുത്തത്തെ പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റും സഹായവുമായി എത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക