Image

വൈരം (കവിത: ജയശ്രീ രാജേഷ്)

Published on 15 November, 2018
വൈരം (കവിത: ജയശ്രീ രാജേഷ്)
പകലുകളോരോന്നു മെരിഞ്ഞടങ്ങുമ്പോള്‍......
കടന്നുപോകുന്നു കണ്‍ മുന്നിലൂടെന്നും.......
തിരശ്ശിലതന്‍ പിന്നില്‍ കളിയരങ്ങത്തേക്കായ്......
എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍........

ആടിത്തിമിര്‍ക്കുന്നവരോരോ ആട്ടങ്ങള്‍........
ശരി തന്‍ കുത്തക തന്നവകാശം പോല്‍.......
അസൂയ തന്‍ പാഴ്മുന കൂര്‍പ്പിച്ചെടുക്കുന്നു......
എറിയുവാന്‍ ഏതോ നെഞ്ചിലായ് തന്നെ.........

വാശി തന്‍ പാഴ് വിത്തു പാകുന്നു ചിലര്‍....
പക തന്‍ നിരന്തര പ്രയോഗങ്ങളും......
ഒടുവിലാ മരം പന്തലിച്ചീടുന്നു.........
തായ് വേരിന്‍ നാശം ചാരെയെന്നറിയാതെ.......

ഒന്നാമതാകണം മുന്നിട്ടു നില്‍ക്കണം........
തന്നോളം മുന്നിലഹങ്കാര ചിന്തകള്‍........
വിട്ടുകൊടുക്കലിന്‍ നന്മ മറന്നുപോയ്......
മത്സര ബുദ്ധി തന്‍ കാഠിന്യമേറുന്നു.......

ജയിക്കണം നേടണമെന്നത് മാത്രമായ്.....
തള്ളുന്നു പിറകോട്ടു സ്‌നേഹബന്ധങ്ങളെ......
ചിന്തയില്‍ കുടിലത വാസമുറപ്പിച്ച്......
കപടനാട്യത്തിന്‍ കൂടാരമായ് ജന്മങ്ങള്‍ മാറുന്നു..........
Join WhatsApp News
Rajan Kinattinkara 2018-11-16 02:02:55
അർത്ഥഗർഭം.  ആടിത്തിമിർക്കുന്നവരോരോ വേഷങ്ങൾ എന്നായിരുന്നു നല്ലത്.  ആട്ടങ്ങൾ ആടി എന്ന് പറയുമ്പോൾ അത് റൈറ്റിങ്ങിൽ എഴുതിക്കൊടുത്തു എന്നപോലെ ആവുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക