Image

'അയല്‍വാസിയെ' പേടിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ്; സിസിടിവി ക്യാമറ തന്നെ ലക്ഷ്യമിട്ടെന്ന് ആരോപണം

Published on 15 November, 2018
'അയല്‍വാസിയെ' പേടിച്ച് ബിഹാര്‍ പ്രതിപക്ഷ നേതാവ്; സിസിടിവി ക്യാമറ തന്നെ ലക്ഷ്യമിട്ടെന്ന് ആരോപണം
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാനായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. മുഖ്യമന്ത്രിയുടെ വസതിയോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയുടെ ലക്ഷ്യം തന്റെ നീക്കങ്ങള്‍ ചോര്‍ത്തലാണെന്നാണ് അയല്‍വാസിയായ തേജസ്വി യാദവിന്റെ ആരോപണം. ട്വിറ്ററില്‍ സി.സി.ടി.വി ക്യാമറയുടെ ചിത്രം പങ്കുവെച്ചാണ് ആര്‍.ജെ.ഡി നേതാവായ തേജസ്വി യാദവ് ആരോപണം ഉന്നയിച്ചത്. 

നേരത്തെ ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരിക്കെയാണ് തേജസ്വി യാദവിന് സര്‍ക്കുലര്‍ റോഡിലെ ഔദ്യോഗിക വസതി അനുവദിച്ചത്. തൊട്ടടുത്ത ബംഗ്ലാവില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും താമസിക്കുന്നു. എന്നാല്‍ നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറിയതോടെ തേജസ്വി യാദവിന്റെ ഉപമുഖ്യമന്ത്രി കസേര തെറിച്ചു. പിന്നീട് സര്‍ക്കുലര്‍ റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷ നേതാവായതോടെ അതേ വസതിയില്‍ താമസിക്കാന്‍ അനുമതി ലഭിച്ചു.ഇതിനിടെയാണ് അയല്‍വാസിയായ മുഖ്യമന്ത്രി തന്റെ വസതിയെ ലക്ഷ്യമാക്കി നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചതായി അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

Join WhatsApp News
josecheripuram 2018-11-15 16:52:44
If you have nothing to hide why you are scared?It'good you have a camera watching you.that shows your next door friend is watching you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക