അങ്കമാലി അയല്‍ക്കൂട്ടം ആറാമത് വാര്‍ഷികം ബ്രിസ്‌ബേനില്‍ ശനിയാഴ്ച
OCEANIA
15-Nov-2018

ബ്രിസ്‌ബേന്‍: അങ്കമാലി അയല്‍ക്കൂട്ടം ആറാം വാര്‍ഷികവും ക്രിസ്മസ് ആഘോഷവും നവംബര്‍ 17 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 10 വരെ ബ്രിസ്‌ബേന്‍ നോര്‍ത്ത് കല്ലങ്കര്‍ കമ്യൂണിറ്റി ഹാളില്‍ നടത്തപ്പെടും. ജിംഗിള്‍ ബെല്‍സ് 2018 ഭാഗമായി ഗാനമേള, ക്രിസ്മസ് കരോള്‍ ലൈവ് മ്യൂസിക് ബാന്‍ഡ്, വിവിധ സാംസ്‌കാരിക പരിപാടികള്‍, നാടന്‍ വിഭവങ്ങളോടു കൂടിയ ക്രിസ്മസ് ഡിന്നര്‍ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. ജിംഗിള്‍ ബെല്‍സ് 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വേള്‍ഡ് ഓഫ് സ്പയിസെസ് ആന്‍ഡ് ഫ്‌ളേവേഴ്‌സ് ആസപ്ലിയാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പോള്‍ അച്ചിനിമാടന്‍ 0413666963
ഷാജി തേക്കാനത്ത് 0401352044
സ്വരാജ് മാണിക്കത്താന്‍ 0405951835
റിപ്പോര്‍ട്ട്: ജോളി കരുമത്തി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments