Image

'എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പ്രശ്‌നോത്തരി വെള്ളിയാഴ്ച

Published on 15 November, 2018
'എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പ്രശ്‌നോത്തരി വെള്ളിയാഴ്ച

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനാറാമത് ’എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോല്‍സവത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരം നവംബര്‍ 16ന് അല്‍ ഖുവൈര്‍ 33ലെ ഹയര്‍ കോളേജ് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തില്‍ നടക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിജ്ഞാനോല്‍സവമായ അക്ഷരമുറ്റം വിജ്ഞാനോല്‍സവത്തിന്റെ സംസ്ഥാനതല കോ ഓര്‍ഡിനേറ്ററും കുട്ടികളുടെ മാസികയായ തത്തമ്മയുടെ എഡിറ്ററും പ്രശസ്ത സാഹിത്യകാരനുമായ നാരായണന്‍ കാവുന്പായിയാണ് ക്വിസ് മാസ്റ്റര്‍. 

മൂന്നു പേരടങ്ങുന്ന ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും, എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും പരിഗണിക്കപ്പെടും. രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മല്‍സരം നടക്കുന്ന ദിവസം രാവിലെ 7ന് വേദിയില്‍ എത്തിയാല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒമാനിലെ പത്തൊമ്പത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി എഴുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാക്ഷ്യ പത്രവും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9591 0251 അല്ലെങ്കില്‍ 93397868 എന്നീ മൊബൈല്‍ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക