Image

രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

Published on 16 November, 2018
രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രഹ്‌നക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. രഹ്‌നയുടെ സന്ദര്‍ശനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

താനൊരു വിശ്വാസിയാണെന്നും നിയമപരമായാണ് ശബരിമലയില്‍ പോയതെന്നുമായിരുന്നു രഹ്‌നയുടെ വാദം. രഹ്‌നയുടെ സന്ദര്‍ശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികള്‍ മോശമായെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് രഹ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോവാമെന്നും കോടതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക