Image

തൃപ്‌തിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച്‌ കെ.സുധാകരന്‍

Published on 16 November, 2018
തൃപ്‌തിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച്‌ കെ.സുധാകരന്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്‌തി ദേശായിക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.സുധാകരന്‍.

വിശ്വാസികളുടെ സ്വാഭാവിക പ്രതിഷേധമാണ്‌ വിമാനത്താവളത്തിന്‌ പുറത്ത്‌ നടക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

`നട്ടെല്ലുള്ള സര്‍ക്കാരാണെങ്കില്‍ അവരെ തിരിച്ചയക്കണം. കോണ്‍ഗ്രസ്‌ നേതൃത്വം തൃപ്‌തി ദേശായിയെ തിരിച്ചയക്കണമെന്ന നിലപാട്‌ സര്‍ക്കാരിനെ അറിയിക്കണം.'

കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം നേതൃത്വത്തിനോട്‌ ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം തൃപ്‌തി ദേശായിയോട്‌ തിരിച്ചുപോകാന്‍ രമേശ്‌ ചെന്നിത്തലയോ ശ്രീധരന്‍പിള്ളയോ ആവശ്യപ്പെടണമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തൃപ്‌തി ദേശായി പഴയ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട്‌ അവര്‍ ബി.ജെ.പിയുമായി സഖ്യമായെന്നും അദ്ദേഹം പറഞ്ഞു. നിലയ്‌ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക