Image

പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക: നവയുഗം

Published on 16 November, 2018
പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക: നവയുഗം
അല്‍ഹസ്സ: പ്രവാസി പുനഃരധിവാസത്തിന്റെ ഭാഗമായി പ്രവാസികള്‍ തുടങ്ങുന്ന സംരംഭക പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതികള്‍ക്കായി ഏകജാലകസംവിധാനം ഏര്‍പ്പെടുത്താന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല പൊതുസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഷുകൈഖ് ഫാം ഹാളില്‍ നവയുഗം ഹഫൂഫ് മേഖല പ്രസിഡന്റ് സുശീല്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം അല്‍ഹസ്സ മുബാറസ്ഹഫൂഫ് മേഖലകളുടെ സംയുക്ത പൊതുസമ്മേളനം നവയുഗം കേന്ദ്ര ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. വിവിധ പ്രവാസിപുനഃരധിവാസ പദ്ധതികളെക്കുറിച്ചും, പ്രവാസികള്‍ സംയുക്തമായി നടത്താവുന്ന സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി അവലോകനം നടത്തി.

നവയുഗം മുബാറസ് മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവര്‍ത്തനറിപ്പോര്‍ട്ടും, ജീവകാരുണ്യകണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി ജീവകാരുണ്യപ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍, മേഖല നേതാക്കളായ മുരളി നാദ, സമീര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

രതീഷ് രാമചന്ദ്രന്‍ യോഗത്തിന്റെ പ്രമേയവും, അബ്ദുള്‍ കലാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. യോഗത്തിന് നവയുഗം ഹഫൂഫ് മേഖല സെക്രെട്ടറി ഇ.എസ്.റഹീം തൊളിക്കോട് സ്വാഗതവും, സിയാദ് കൊല്ലം നന്ദിയും പറഞ്ഞു.

നവയുഗം അല്‍ഹസ്സ മേഖല നേതാക്കളായ മുഹമ്മദ് അലി, സുബ്രമണ്യം, ജലീല്‍, ആനന്ദ് അമ്പാടി, സുന്ദരേശന്‍, ഷിബു, സുല്‍ഫി, സുരേഷ്, നാസര്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക: നവയുഗം പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക: നവയുഗം പ്രവാസി പുനഃരധിവാസ സംരംഭകപദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക